city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റബ്ബര്‍ മേഖലയെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി

ന്യൂഡല്‍ഹി: (www.kasargodvartha.com 30/01/2015) റബ്ബര്‍ മേഖലയുടെ സുസ്ഥിര വികസനത്തിനായി സര്‍ക്കാര്‍ പ്രതിജ്ഞാ ബന്ധമാണെന്നും കര്‍ഷകരെ സഹായിക്കാന്‍ നടപടി സ്വീകരിക്കുമെന്നും കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി നിര്‍മ്മല സീതാ രാമന്‍ പി കരുണാകരന്‍ എംപിയെ അറിയിച്ചു. ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ റബ്ബര്‍ കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി വ്യക്തമാക്കി ശൂന്യവേളയില്‍ എംപി സംസാരിച്ചിരുന്നു. ഇതു സംബന്ധിച്ച് രേഖാമൂലം ലഭ്യമായ വിശദമായ മറുപടിയിലാണ് കേന്ദ്രം സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

വിലനിലവാരം പിടിച്ചു നിര്‍ത്തുന്നതിന് ഇറക്കുമതി റബ്ബറിന്റെ ഉപഭോഗകാലാവധി 18 മാസത്തില്‍ നിന്നും ആറ് മാസമാക്കി ചുരുക്കി. നിലവിലുള്ള ഇറക്കുമതി തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്. ഇതുള്‍പെടെ ഇറക്കുമതി റബ്ബറിന്റെ ഒഴുക്ക് നിയന്ത്രിക്കാനാവശ്യമായ നടപടി സ്വീകരിക്കും. ഇറക്കുമതി റബ്ബര്‍ ഉപയോഗം പരിശോധിക്കുന്നതിന് നടപടിയുണ്ടാകും. ഇതു കാരണം അഭ്യന്തര റബ്ബറിന് കൂടുതല്‍ ആവശ്യകതയുണ്ടാകും.
റബ്ബര്‍ മേഖലയെ സംരക്ഷിക്കാന്‍ നടപടിയെടുക്കുമെന്ന് കേന്ദ്ര മന്ത്രി

പ്രകൃതി ദത്ത റബ്ബറിനു കൂടുതല്‍ ആവശ്യക്കാരെ ലഭിക്കും. പ്രകൃതി ദത്ത റബ്ബറിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാനാവശ്യമായ സഹായ സഹകരണം ചെയ്യുകയും വിപണി, ഗുണമേന്‍മയുള്ള ചെടികള്‍, യന്ത്രവല്‍ക്കരണം തുടങ്ങിയവ ബന്ധപ്പെടുത്തി പദ്ധതികള്‍ നടപ്പാക്കുകയും 12-ാം പദ്ധതി കാലയളവില്‍ റബ്ബര്‍ കര്‍ഷകരെ സഹായിക്കുന്നതിനായി ഹെക്ടറിന് യഥാക്രമം 25,000 രൂപയും, 35,000 രൂപയും പാരമ്പര്യ - പാരമ്പര്യേതര റബ്ബര്‍ ഉല്‍പാദന മേഖലയില്‍ റബ്ബര്‍ ബോര്‍ഡ് മുഖേന സബ്‌സിഡി അനുവദിക്കുമെന്നും പി കരുണാകരന്‍ എംപിക്കു നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords :  New Delhi, National, Farmer, P. Karunakaran-MP,  Government, Rubber,  Minister Nirmala Sitharaman. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia