ദേശീയ പൗരത്വ ഭേദഗതി ബില്‍ നിയമമായി: ഇന്ത്യന്‍ പൗരത്വം ലഭിക്കുക മൂന്ന് രാജ്യങ്ങളിലെ ആറ് മതസ്ഥര്‍ക്ക്
Dec 11, 2019, 22:32 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 11.12.2019) ലോക്സഭക്ക് പിന്നാലെ ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയിലും പാസായതോടെ ദേശീയ പൗരത്വ ബില്‍ നിയമമായി. രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പില്‍ 125 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 105 പേരാണ് എതിര്‍ത്ത് വോട്ട് രേഖപ്പെടുത്തിയത്. ശിവസേന വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നിരുന്നു.
ഇതോടെ ഇന്ത്യയില്‍ അഭയം തേടിയെത്തിയ മൂന്ന് രാജ്യങ്ങളിലെ ആറ് മതസ്ഥര്‍ക്ക് ഇനി ഇന്ത്യന്‍ പൗരത്വം ലഭിക്കും. 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്കാണ് ഇന്ത്യന്‍ പൗരത്വം ലഭിക്കുക. രാഷ്ട്രപതി ഒപ്പ് വെക്കുന്നതോടെയാണ് പൗരത്വ ഭേദഗതി ബില്‍ നിയമമാവുക.
പ്രതിപക്ഷ കക്ഷികളുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ബില്‍ ഇരു സഭകളിലും സര്‍ക്കാര്‍ പാസാക്കിയത്. കഴിഞ്ഞ ബിജെപി സര്‍ക്കാറിന്റെ കാലത്ത് പാസാക്കാന്‍ കഴിയാതിരുന്ന ബില്‍ ചെറു കക്ഷികളെ കൂട്ടുപിടിച്ചാണ് ഇത്തവണ സര്‍ക്കാര്‍ പാസാക്കിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം തുടരുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, news, New Delhi, Top-Headlines, president, The National Citizenship Amendment Bill became law