city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(64) 'മൃതിയടഞ്ഞു' നാഷനൽ മെഡിക്കൽ കമ്മീഷൻ പിറന്നു

ന്യുഡെൽഹി : (www.kasargodvartha.com 25.09.2020) രാജ്യത്തെ ആരോഗ്യ വിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണ അധികാരങ്ങളും മാർഗ്ഗനിർദ്ദേശ ചുമതലകളും വഹിച്ചുപോന്ന മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എം സി ഐ) വെള്ളിയാഴ്ച അറുപത്തിനാലാം വയസ്സിൽ ഇല്ലാതായി. പകരം നാഷനൽ മെഡിക്കൽ കമ്മീഷൻ (എൻ എം സി) സംവിധാനം നിലവിൽ വന്നു. ചെയർമാനായി 'എയിംസ്' ഇ എൻ ടി വിഭാഗത്തിൽ നിന്ന് വിരമിച്ച ഡോ. സുരേഷ് ചന്ദ്ര ശർമ്മയേയും സെക്രട്ടറിയായി രാകേഷ് കുമാർ വാട്സിനേയും നിയമിച്ചു.

മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ(64) 'മൃതിയടഞ്ഞു' നാഷനൽ മെഡിക്കൽ കമ്മീഷൻ പിറന്നു


1956ലെ മെഡിക്കൽ കൗൺസിൽ നിയഭേദഗതിയിൽ 2019 ആഗസ്റ്റ് എട്ടിനാണ് രാഷ്ട്രപതി ഒപ്പിട്ട് കമ്മീഷന് അംഗീകാരം നൽകിയത്. വെള്ളിയാഴ്ച  മുതൽ പ്രാബല്യത്തിൽ വരുത്തി ഗസറ്റ് വിജ്ഞാപനം ഇറങ്ങി.
കമ്മീഷന് കീഴിൽ അണ്ടർ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ബോർഡ്, പോസ്റ്റ് ഗ്രാജ്വേറ്റ് എജുക്കേഷൻ ബോർഡ്, മെഡിക്കൽ അസസ്മെന്റ് ആന്റ് റേറ്റിംഗ് ബോർഡ്, എതിക്സ് ആന്റ് മെഡിക്കൽ എജുക്കേഷൻ ബോർഡ് എന്നിങ്ങിനെ സ്വയംഭരണ അധികാര സ്ഥാപനങ്ങളും രൂപവത്കരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി നിപുൻ വിനായക് ഒപ്പിട്ട വിജ്ഞാപനത്തിൽ പറഞ്ഞു.

മൂന്ന് വർഷമോ എഴുപത് വയസ്സ് തികയും വരെയോ ആണ് ചെയർമാന്റെ കാലാവധി. 10 എക്സ്-ഒഫീഷ്യോ അംഗങ്ങളും 22 പാർട്ട് ടൈം അംഗങ്ങളും കൂടി ഉൾപ്പെട്ടതാണ് കമ്മീഷന്റെ ഘടന.

Keywords:  Kerala, News, Health-Department, Health, India, National, Inauguration, Medical Commission, Medical Council, The Medical Council of India (64) 'died' National Medical Commission was born.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia