city-gold-ad-for-blogger
Aster MIMS 10/10/2023

മന്ത്രിയെ അറസ്റ്റ് ചെയ്യാതെ കരാറുകാരന്റെ മൃതദേഹം സംസ്കരിക്കില്ലെന്ന് സഹോദരൻ

മംഗളൂരു:(www.kasargodvartha.com 12.04.2022) കർണാടക ഗ്രാമവികസന-പഞ്ചായതീരാജ് മന്ത്രി കെ എസ് ഈശ്വരപ്പയെ അറസ്റ്റ് ചെയ്യാതെ ബിജെപി നേതാവായ കരാറുകാരൻ സന്തോഷ് കെ പടിലിന്റെ മൃതദേഹം സംസ്കരിക്കില്ലെന്ന് സഹോദരൻ പ്രശാന്ത് പടിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സന്തോഷിന്റെ മൃതദേഹം ചൊവ്വാഴ്ച ഉടുപ്പി കെ എസ് ആർ ടി സി ബസ് സ്റ്റാൻഡ് പരിസരത്തെ സാംബവി ലോഡ്ജ് മുറിയിൽ വിഷം അകത്തു ചെന്ന് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
                      
മന്ത്രിയെ അറസ്റ്റ് ചെയ്യാതെ കരാറുകാരന്റെ മൃതദേഹം സംസ്കരിക്കില്ലെന്ന് സഹോദരൻ

മൃതദേഹം കിടന്ന മുറി നമ്പർ 207ൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ കർണാടക ഗ്രാമവികസന-പഞ്ചായതീരാജ് മന്ത്രി കെ എസ് ഈശ്വരപ്പയാണ് ജീവനൊടുക്കാൻ കാരണക്കാരൻ എന്ന് പറഞ്ഞിരുന്നു.
തിങ്കളാഴ്ച വീട്ടിൽ നിന്നിറങ്ങിയ ബെൽഗാം സ്വദേശിയായ സന്തോഷ് തിരിച്ചെത്തിയിരുന്നില്ല. മന്ത്രി ഈശ്വരപ്പ കാരണം താൻ ജീവനൊടുക്കുകയാണെന്ന വീഡിയോ സന്ദേശം വാട്സ്ആപ് വഴി പുറത്തുവിട്ടിരുന്നു. ഇതേത്തുടർന്ന് പൊലീസ് മൊബൈൽ ഫോൺ ടവറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഉടുപ്പിയിൽ ഉണ്ടെന്ന് അറിഞ്ഞത്.എന്നാൽ താമസിച്ച മുറിയിൽ മൃതദേഹമാണ് കണ്ടത്. തൊട്ടടുത്ത മുറിയിൽ സന്തോഷിന്റെ രണ്ടു സുഹൃത്തുക്കൾ താമസിച്ചിരുന്നു.
നാലു കോടി രൂപയുടെ പ്രവൃത്തികൾ ചെയ്തതിന്റെ ബിൽ പാസാക്കിക്കിട്ടാൻ മന്ത്രി ഈശ്വരപ്പ 40 ശതമാനം കമീഷൻ ആവശ്യപ്പെട്ടതായി സന്തോഷ് മാധ്യമങ്ങളോട് ഈയിടെയാണ് ആരോപിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ,മുൻ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർക്ക് പരാതിയും നൽകി. തന്റെ കുടുംബത്തെ സഹായിക്കണം എന്ന അപേക്ഷയാണ് മൂവരോടും ആത്മഹത്യക്ക് മുമ്പേ നടത്തിയത്.

മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് പ്രതിഷേധം; നിഷ്പക്ഷമാവും അന്വേഷണമെന്ന് ബൊമ്മൈമുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ അധ്യക്ഷതയിൽ ബിജെപി മേഖല കോർകമിറ്റി യോഗം ചേർന്ന മംഗളൂറിലെ ഹോടെലിൽ ഇരച്ചുകയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കരാറുകാരന്റെ ആത്മഹത്യക്ക് കാരണക്കാരനായ മന്ത്രി കെഎസ് ഈശ്വരപ്പയെ മന്ത്രിസഭയിൽ നിന്ന് നീക്കുക എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ മല്ലേശ്വര നഗറിലെ വീട്ടിലേക്ക് മാർച് നടത്തിയ യൂത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പോലീസ് നടത്തിയ ലാതിച്ചാർജിൽ യൂത് കോൺഗ്രസ് ഷിവമോഗ്ഗ സിറ്റി ജനറൽ സെക്രടറി ദർശൻ ശ്യം ഉൾപ്പെടെ അഞ്ചു പേർക്ക് പരുക്കേറ്റു. 46 പേരെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മന്ത്രിവസതിക്ക് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി.

കരാറുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നിഷ്പക്ഷ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മംഗളൂറിൽ ബിജെപി കോർകമ്മിറ്റി യോഗം പരിസരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.പൊലീസ് അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാവില്ല. കരാറുകാരന്റെ ആത്മഹത്യാ കുറിപ്പിന്റെ പശ്ചാത്തലത്തിൽ ഈശ്വരപ്പ മന്ത്രിസ്ഥാനം ഒഴിയണം എന്ന കോൺഗ്രസ് ആവശ്യത്തെക്കുറിച്ച ചോദ്യത്തിന്അവരുടെ ഭരണത്തിൽ ഉന്നത ഉദ്യോഗസ്ഥൻ ജീവനൊടുക്കിയപ്പോൾ സിദ്ധാരാമയ്യ രാജിവെച്ചോ? എന്നായിരുന്നു പ്രതികരണം. ആരോപണങ്ങൾ മന്ത്രി ഈശ്വരപ്പ നിഷേധിച്ചിട്ടുണ്ട്. കരാറുകാരന് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുമുണ്ടെന്നാണ് മന്ത്രി ഈശ്വരപ്പ തന്നെ അറിയിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ മരിച്ച കരാറുകാരന്റെ കാർ ഉടുപ്പിയിലെ ഹോടെൽ പരിസരത്ത് നിറുത്തിയിട്ട നിലയിൽ കണ്ടെത്തി.കർണാടക വിധാൻ സൗധ കോംപൗൻഡിൽ പ്രവേശിക്കാനുള്ള പ്രത്യേക പാസ് ഉള്ള വാഹനമാണിത്.

Keywords: News, Karnataka, Top-Headlines, National, Controversy, Minister, Dead, BJP, Congress, Brothers, The brother said the body of the contractor would not be cremated without arresting the minister.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL