Woman Killed | 'അയല്‍വാസിയായ സ്ത്രീയെ യുവാവ് കുത്തിക്കൊന്നു'; മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പൊലീസ്
താനെ: (www.kasargodvartha.com) അയല്‍വാസിയായ സ്ത്രീയെ കുത്തികൊലപ്പെടുത്തിയെന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 44 വയസ്സുള്ള വൈശാലി മസ്ദൂദ് സ്ത്രീയാണ് കൊലപാതകത്തിന് ഇരയായത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ദോംബിവില്‍ പ്രദേശത്താണ് സംഭവം നടന്നത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: മസ്ദൂദിന്റെ പക്കല്‍നിന്നോ അവരുടെ മകന്റെ പക്കല്‍ നിന്നോ മദ്യം വാങ്ങാനായി പ്രതി പണം കടം വാങ്ങാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ പണം വാങ്ങാന്‍ എത്തിയപ്പോള്‍ വൈശാലി വിസമ്മതിച്ചു. കുപിതനായ ഇയാള്‍ കത്തിയെടുത്ത് ആക്രമിച്ചു. ഒന്നിലധികം തവണ കുത്തേറ്റ സ്ത്രീ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
Keywords: Thane, News, National, Police, Killed, Crime, Arrest, Arrested, Thane: Woman killed by man, arrested.