city-gold-ad-for-blogger

താനെയില്‍ ആള്‍ക്കൂട്ട മര്‍ദനം; സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

മുംബൈ: (www.kasargodvartha.com 05.07.2021) താനെയില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. വൈദ്യുതി കുടിശിക പിരിക്കാനുള്ള സ്വകാര്യ വൈദ്യുതി വിതരണ കമ്പനിയുടെ ശ്രമത്തിനെതിരെ ആള്‍ക്കൂട്ടം നടത്തിയ ആക്രമണത്തിലാണ് സുരക്ഷാ ജീവനക്കാരനായ തുക്കാറാം പവാര്‍ കൊല്ലപ്പെട്ടത്. 

താനെ ജില്ലയിലെ ഭിവണ്ടിയിലാണു സംഭവം. വൈദ്യുതി വിഛേദിക്കാനുള്ള ശ്രമം തടഞ്ഞ പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെയും സംഘത്തെയും ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ തൂക്കാറാമിനെ ഭിവണ്ടിയിലെ ഒരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. 

താനെയില്‍ ആള്‍ക്കൂട്ട മര്‍ദനം; സുരക്ഷാ ജീവനക്കാരന്‍ കൊല്ലപ്പെട്ടു

Keywords: Mumbai, News, National, Top-Headlines, Crime, Attack, Killed, Death, Police, Injured, Case, Thane mob violence: Power firm guard died

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia