city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊവിഡ് 19: തമിഴ്‌നാട്ടില്‍ ആദ്യ മരണം സ്ഥിരീകരിച്ചു, രോഗിക്ക് വൈറസ് പിടിച്ചത് സംബന്ധിച്ച് വ്യക്തതയില്ല

മധുര:(www.kasargodvartha.com 25/03/2020) കൊറോണ വൈറസ് ബാധിച്ച് തമിഴ്‌നാട്ടില്‍ ആദ്യ മരണം സ്ഥിരീകരിച്ചു. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മധുര സ്വദേശിയായ 54 കാരനാണ് മരിച്ചത്. എന്നാല്‍ ഇയാള്‍ക്കു രോഗം പകര്‍ന്നത് എങ്ങനെ എന്ന് സ്ഥിരീകരിക്കാന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിരുന്നില്ല. ഇതുവരെ 562 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതില്‍ ആകെ 48 പേരാണ് രോഗം ഭേദമായി ഇതുവരെ ആശുപത്രി വിട്ടത്. ചൊവ്വാഴ്ച്ച രണ്ട് മരണങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ ഇന്ത്യയില്‍ കൊവിഡ് വൈറസ് ബാധിച്ചുള്ള മരണം 12 ആയി.

കൊവിഡ് 19: തമിഴ്‌നാട്ടില്‍ ആദ്യ മരണം സ്ഥിരീകരിച്ചു, രോഗിക്ക് വൈറസ് പിടിച്ചത് സംബന്ധിച്ച് വ്യക്തതയില്ല


അതേസമയം പ്രധാനമന്ത്രി കൊവിഡ് 19-ന്റെ വ്യാപനം തടയാന്‍ രാജ്യത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസത്തേക്കാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുറത്തിറങ്ങുന്നതിന് കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഇത് രാജ്യത്തിന്റെ മുക്കിനും മൂലയ്ക്കും ബാധകമാണ്.രാജ്യത്തെ ഓരോ പൗരന്‍മാരെയും രക്ഷിക്കാനായി ഈ നടപടി അത്യന്താപേക്ഷിതമാണെന്ന് മോദി അറിയിച്ചു.

ജനങ്ങള്‍ സാമൂഹ്യ അകലം പാലിക്കുക എന്നതല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ മറ്റു മാര്‍ഗമില്ല. ഇത് ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ തന്നെ വ്യക്തമാക്കിയതാണ്. വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ. കൊറോണ പടര്‍ന്നുപിടിക്കുന്നത് നമുക്ക് തടഞ്ഞേ പറ്റൂ. അതിന് സാമൂഹ്യ അകലം പാലിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Keywords: News, National, Health, Top-Headlines, Hospital, Death, Obituary,Thamilnadu reports  First death case of corona virus 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia