city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഒക്ടോബര്‍ മാസത്തോടെ ടെലിവിഷനുകള്‍ക്ക് വില ഉയര്‍ന്നേക്കും

ന്യൂഡെല്‍ഹി: (www.kasargodvartha.com 14.09.2020) ഒക്ടോബര്‍ മാസത്തോടെ ടെലിവിഷനുകള്‍ക്ക് വില ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. ടിവി പാനലുകള്‍ക്ക് അഞ്ച് ശതമാനം ഇറക്കുമതി തീരുവ ഇളവാണ് പ്രഖ്യാപിച്ചിരുന്നത്. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വിലവര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി അടക്കമുള്ള കമ്പനികള്‍ നിരീക്ഷിക്കുന്നത്.

ടിവി പാനലുകള്‍ക്ക് നല്‍കിയിരുന്ന അഞ്ച് ശതമാനം ഇറക്കുമതി തീരുവ ഇളവിന്റെ കാലാവധി അവസാനിച്ചതാണ് വില ഉയരാന്‍ കാരണമാമായത്. വലിയ സ്‌ക്രീനുകളുള്ള ടെലിവിഷനുകള്‍ക്കാണ് ഈ വിലക്കയറ്റം ബാധിക്കുക. 32 ഇഞ്ച് ടെലിവിഷനുകളില്‍ 600 രൂപ മുതലും, 42 ഇഞ്ച്  ടെലിവിഷനുകള്‍ക്ക് 1,200 മുതല്‍ 1,500 രൂപ വരെ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തുന്നത്. ഇറക്കുമതി തീരുവയിളവ് പിന്‍വലിച്ചാല്‍ വിലക്കയറ്റമല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പ്രമുഖ ടെലിവിഷന്‍ നിര്‍മാതാക്കള്‍ ടൈംസ് ഓഫ് ഇന്ത്യയോട് വിശദീകരിച്ചത്. 

ഒക്ടോബര്‍ മാസത്തോടെ ടെലിവിഷനുകള്‍ക്ക് വില ഉയര്‍ന്നേക്കും

Keywords: New Delhi, news, National, Top-Headlines, Business, Price, Television, Television price may rise from October month

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia