Adipurush | 'ആദിപുരുഷ്' റിലീസിനൊരുങ്ങുന്നു; ടികറ്റ് നിരക്ക് 50 രൂപ വര്‍ധിപ്പിക്കാന്‍ അംഗീകാരം നല്‍കി തെലങ്കാന സര്‍കാര്‍
ഹൈദരാബാദ്: (www.kasargodvartha.com) ഓം റൗടിന്റെ സംവിധാനത്തില്‍ പ്രഭാസ് അഭിനയിക്കുന്ന ആദിപുരുഷ് എന്ന ചിത്രം അടുത്ത വെള്ളിയാഴ്ച റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന് വലിയ സ്വീകരണം തന്നെ ആദ്യദിനം ലഭിക്കും എന്നാണ് ഓണ്‍ലൈന്‍ ബുക്കിംഗ് കണക്കുകള്‍ അടക്കം വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടികറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ തെലങ്കാന സര്‍കാര്‍ അംഗീകാരം നല്‍കിയിരിക്കുകയാണ്.
സംസ്ഥാനത്തുടനീളമുള്ള സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് ടികറ്റിന് 50 രൂപ വര്‍ധിപ്പിക്കാന്‍ സര്‍കാര്‍ അനുമതി നല്‍കി. കൂടാതെ, സിംഗിള്‍ സ്‌ക്രീനുകള്‍ക്ക് ജൂണ്‍ 16 ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആദിപുരുഷിന്റെ പ്രദര്‍ശനം ആരംഭിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച സര്‍കാര്‍ ഉത്തരവ് ഇറങ്ങി. 'ആദിപുരുഷ്' ഏറ്റവും കൂടുതല്‍ പ്രദര്‍ശിപ്പിക്കുന്ന ഇന്‍ഡ്യന്‍ സംസ്ഥാനം തെലങ്കാനയാണ്.
അതേസമയം ചിത്രത്തില്‍ പ്രഭാസാണ് ചിത്രത്തില്‍ രാമനായി അഭിനയിക്കുമ്പോള്‍, സെയ്ഫ് അലി ഖാനാണ് രാവണനെ അവതരിപ്പിക്കുന്നത്. രാജ്യത്തെ ടയര്‍ വണ്‍ നഗരങ്ങളിലെ മള്‍ട്ടിപ്ലെക്‌സുകളില്‍ ഇപ്പോള്‍ തന്നെ ആദ്യഷോകള്‍ ഹൌസ് ഫുള്‍ ആയെന്നാണ് വിവരം. ഡെല്‍ഹിയില്‍ ചിത്രത്തിന്റെ ടികറ്റ് വില 2000ത്തിലേക്ക് ഉയര്‍ന്നുവെന്നാണ് ഹിന്ദുസ്താന്‍ ടൈംസ് റിപോര്‍ട് വ്യക്തമാക്കുന്നത്.
Keywords: News, Telangana, Government, Cinema, Entertainment, Adipurush, Ticket Rate, Telangana govt permits special shows, ticket rate hike for Adipurush.