city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tragic Death | ചോക്ലേറ്റ് എടുക്കാന്‍ റഫ്രിജറേറ്റര്‍ തുറക്കുന്നതിനിടെ അപകടം; വൈദ്യുതാഘാതമേറ്റ് ബാലികയ്ക്ക് ദാരുണാന്ത്യം; ഞെട്ടലായി സിസിടിവി വീഡിയോ

നിസാമാബാദ്: (KasargodVartha) പിതാവിനൊപ്പം സൂപർമാര്‍കറ്റിലെത്തിയ ബാലികയ്ക്ക് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. നാല് വയസുള്ള പിഞ്ചുകുഞ്ഞാണ് ചോക്ലേറ്റ് എടുക്കാന്‍ റഫ്രിജറേറ്റര്‍ തുറക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചത്. പിതാവ് സമീപത്ത് നില്‍ക്കുന്നതിനിടെയാണ് ദാരുണസംഭവം.

നിസാമാബാദ് നന്ദിപേട്ടയിലെ 'എന്‍' സൂപർമാര്‍കറ്റിലാണ് ഹൃദയഭേദകമായ സംഭവം. നവിപേട്ട സ്വദേശിയായ രാജശേഖറിന്റെ മകള്‍ റുഷിത(4)യാണ് ദാരുണമായി മരിച്ചത്. പിതാവിനൊപ്പം പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു റുഷിത.

പിതാവ് സമീപത്തെ റഫ്രിജറേറ്ററില്‍നിന്ന് എന്തോ എടുക്കുന്നതിനിടെ തൊട്ടടുത്തുള്ള മറ്റൊരു റഫ്രിജറേറ്ററിന്റെ വാതില്‍ തുറക്കാന്‍ കുട്ടി ശ്രമിച്ചു. ഇതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. എന്നാല്‍, കുറച്ചുനിമിഷത്തേക്ക് തൊട്ടടുത്തുള്ള പിതാവിന്റെ ശ്രദ്ധയില്‍ ഇത് പെടുന്നുണ്ടായിരുന്നില്ല.

രാജശേഖര്‍ സാധനമെടുത്ത് തിരിഞ്ഞ്, അടുത്ത് എത്തുമ്പോഴേക്കും റഫ്രിജറേറ്ററിന്റെ വാതിലില്‍ പിടിച്ച് തൂങ്ങിക്കിടന്ന കുട്ടിയുടെ ചലനമറ്റിരുന്നു. ഉടന്‍ തന്നെ തന്റെ കയ്യിലുള്ളതെല്ലാം വലിച്ചെറിഞ്ഞ് മകളെ വാരിയെടുത്ത് പുറത്തേക്കോടിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥാപനത്തിലെ സി സി ടി വിയില്‍ പതിഞ്ഞ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നോവായി പ്രചരിക്കുന്നുണ്ട്.


Tragic Death | ചോക്ലേറ്റ് എടുക്കാന്‍ റഫ്രിജറേറ്റര്‍ തുറക്കുന്നതിനിടെ അപകടം; വൈദ്യുതാഘാതമേറ്റ് ബാലികയ്ക്ക് ദാരുണാന്ത്യം; ഞെട്ടലായി സിസിടിവി വീഡിയോ



Keywords: News, National, National-News, Accident-News, Video, Top-Headlines, Nizamabad News, Telangan News, Navipet, Nandipet, Groceries, Child, Died, Supermarket, Fridge, Chocolate, Electrocuted, Video, CCTV Footage, Telangana: CCTV Footage Captures Tragic Death of 4-Year-Old Child While Trying to Open Supermarket Fridge For Chocolate.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia