city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്രിക്കറ്റ് കളിക്കിടെ പീഡനശ്രമം തടഞ്ഞ് കൗമാരക്കാര്‍; സര്‍ട്ടിഫിക്കേറ്റുകളും ക്യാഷ് പ്രൈസും നല്‍കി മിടുക്കന്മാരെ ആദരിച്ച് പോലീസ്

ജയ്പൂര്‍: (www.kasargodvartha.com 06.07.2019) ക്രിക്കറ്റ് കളിക്കിടെ പീഡനശ്രമം തടഞ്ഞ കൗമാരക്കാരയായ മിടുക്കന്മാരെ പോലീസ് സര്‍ട്ടിഫിക്കേറ്റുകളും ക്യാഷ് പ്രൈസും നല്‍കി ആദരിച്ചു. ജയ്പൂരിലാണ് സംഭവം. മനീഷ്(15), അമിത്(18), രോഹിത്(18), ബാദല്‍ (14) എന്നിവരെയാണ് ആദരിച്ചത്. ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ കൊണ്ടിരിക്കുന്നതിനിടയില്‍ ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് സംഭവസ്ഥലത്ത് ഓടിയെത്തിയതായിരുന്നു.

അവിടെവച്ച് ഒരാള്‍ മലയിടുക്കില്‍ കൊച്ചുപെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന് കൗമാരക്കാരായ നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രതിയെ ബലമായി കീഴടക്കുകയും ചെയ്തു. പിന്നീട് പ്രതിയെ പോലീസിന് കൈമാറി. ബാലപീഡനം തടഞ്ഞ ഈ മിടുക്കന്മാരെ പോലീസ് ആദരിക്കുകയായിരുന്നു. ഇവര്‍ ചെയ്തത് ഉത്തമപൗരന്‍മാര്‍ ചെയ്യേണ്ട കടമയാണെന്നും ഇവര്‍ക്ക് ശോഭനമായ ഭാവി ഉണ്ടാകട്ടെയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പ്രശംസിച്ചു.

ക്രിക്കറ്റ് കളിക്കിടെ പീഡനശ്രമം തടഞ്ഞ് കൗമാരക്കാര്‍; സര്‍ട്ടിഫിക്കേറ്റുകളും ക്യാഷ് പ്രൈസും നല്‍കി മിടുക്കന്മാരെ ആദരിച്ച് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Rajasthan, news, National, Molestation-attempt, Child, Police, cricket, Top-Headlines, Youths Playing Cricket Heard Screams, Rushed to Rescue Minor from Rape Bid in Jaipur

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia