Death | പിറന്നാൾ സമ്മാനമായി ആവശ്യപ്പെട്ടത് മൊബൈൽ ഫോൺ; വീട്ടുകാർ വിസമ്മതിച്ചു; ജീവനൊടുക്കി 15കാരൻ
Dec 25, 2024, 15:51 IST
Representational Image Generated by Meta AI
● സംഭവം നടന്നത് മഹാരാഷ്ട്രയിലെ സാഗ്ലി ജില്ലയിൽ.
● അമ്മയോടാണ് കുട്ടി ഫോൺ ആവശ്യപ്പെട്ടത്
● സാമ്പത്തിക ബുദ്ധിമുട്ടാണ് വീട്ടുകാർ കാരണം പറഞ്ഞത്
മുംബൈ: (KasargodVartha) ജന്മദിന ആഘോഷത്തോടനുബന്ധിച്ച് അമ്മ പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകാത്തതിനെ തുടർന്ന് 15-കാരൻ ജീവനൊടുക്കി. മുംബൈ സാഗ്ലി ജില്ലയിലെ മീറജിലാണ് സംഭവം. രണ്ടുദിവസം മുമ്പാണ് 15 കാരനായ വിശ്വജിത്ത് ചന്ദ്രൻ വാലെ പിറന്നാൾ ആഘോഷിച്ചത്.
അമ്മയോട് പിറന്നാൾ സമ്മാനമായി മൊബൈൽ ഫോണിന്റെ കാര്യം പറഞ്ഞിരുന്നു. അമ്മ നേരത്തെ സമ്മതിച്ചതുമാണ്. എന്നാൽ ചില സാമ്പത്തിക പ്രശ്നങ്ങൾ കാരണം തൽക്കാലം മൊബൈൽ ഫോൺ വാങ്ങാൻ കഴിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.
ഇതിൽ മനംനൊന്താണ് മകൻ വീട്ടിൽ തൂങ്ങിമരിച്ചതെന്ന് ബന്ധുക്കൾ വ്യക്തമാക്കുന്നു. അമ്മയും സഹോദരിയും ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
#TeenTragedy #MobilePhoneGift #MumbaiNews #FamilyMatters #SadNews #TeenLife