city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Tech Tips | നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് വെബ്‌സൈറ്റുകളെ തടയാൻ ആഗ്രഹിക്കുന്നുണ്ടോ? മൊബൈൽ ഫോണിലും കംപ്യൂടറിലും ഇങ്ങനെ ചെയ്യാം

ന്യൂഡെൽഹി: (www.kasargodvartha.com) ജോലി, വിദ്യാഭ്യാസം, വിനോദം, ആശയവിനിമയം എന്നിവയ്‌ക്കായി നമ്മൾ ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് ഗണ്യമായി വർധിച്ചു. പതിവായി സന്ദർശിക്കുന്ന വെബ്‌സൈറ്റുകളുമായി അറിയാതെയോ ബോധപൂർവമോ ധാരാളം സ്വകാര്യ വിവരങ്ങൾ നാം പങ്കിടുന്നു. ഈ വിവരങ്ങൾ വെബ്‌സൈറ്റുകൾ സേവ് ചെയ്യുകയും ചെയ്യുന്നു. അതേസമയം അത് തെറ്റായ കൈകളിൽ അകപ്പെട്ടാൽ, ദുരുദ്ദേശ്യത്തോടെ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്.
  
Tech Tips | നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതിൽ നിന്ന് വെബ്‌സൈറ്റുകളെ തടയാൻ ആഗ്രഹിക്കുന്നുണ്ടോ? മൊബൈൽ ഫോണിലും കംപ്യൂടറിലും ഇങ്ങനെ ചെയ്യാം

ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ, വെബ് ആക്‌സസ് ചെയ്യാൻ കംപ്യൂടർ അല്ലെങ്കിൽ ആൻഡ്രോയിഡ് സ്‌മാർട്ഫോൺ ഉപയോഗിക്കുമ്പോൾ, നിങ്ങളുടെ ബ്രൗസിംഗ് വിവരങ്ങൾ ട്രാക് ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യരുതെന്ന് വെബ്‌സൈറ്റുകളോട് നിങ്ങൾക്ക് അഭ്യർഥിക്കാം. അതിന് എന്തുചെയ്യാമെന്ന് അറിയാം.


കംപ്യൂടറിൽ ചെയ്യേണ്ടത്

1. Google Chrome വെബ് ബ്രൗസർ തുറക്കുക.

2.സ്ക്രീനിന്റെ മുകളിൽ വലതുവശത്തുള്ള മൂന്ന്-ഡോട് ഓപ്ഷനിൽ ക്ലിക് ചെയ്യുക.

3. സ്ക്രീനിൽ ഡ്രോപ്-ഡൗൺ മെനു ദൃശ്യമാകും. അതിൽ നിന്ന്, Settings തെരഞ്ഞെടുക്കുക.

3. ഡ്രോപ്-ഡൗൺ മെനുവിൽ നിന്ന് Privacy and security settings ഓപ്ഷൻ തെരഞ്ഞെടുക്കുക. തുടർന്ന് Cookies and other site data ഓപ്ഷനിൽ ക്ലിക് ചെയ്യുക.

4. Send a 'Do Not Track' request with your browsing traffic ൽ ഓൺ ചെയ്യുക.


ആൻഡ്രോയിഡ് ഫോണുകളിൽ

1. Google Chrome വെബ് ബ്രൗസർ തുറക്കുക.

2. സ്ക്രീനിന്റെ മുകളിൽ വലതുവശത്തുള്ള മൂന്ന്-ഡോട് ഓപ്ഷനിൽ ക്ലിക് ചെയ്യുക.

3. Settings ക്ലിക് ചെയ്യുക.

4. ഡ്രോപ്-ഡൗൺ മെനുവിൽ നിന്ന് Privacy and security settings തെരഞ്ഞെടുക്കുക.

5. Do Not Track ക്ലിക് ചെയ്ത് ഓണാക്കുക.


ശ്രദ്ധിക്കുക

ബ്രൗസിംഗ് ഡാറ്റ ശേഖരിക്കുകയോ ട്രാക് ചെയ്യുകയോ ചെയ്യരുതെന്ന് നമ്മൾ വെബ്‌സൈറ്റുകളിലേക്ക് അഭ്യർഥന അയക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് സ്ഥിരമായി ഓഫാക്കിയിരിക്കുന്നു. എന്നിരുന്നാലും, നിങ്ങളുടെ ഡാറ്റയ്ക്ക് എന്ത് സംഭവിക്കും എന്നത് ഒരു വെബ്‌സൈറ്റ് അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

You Might Also Like:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia