സ്വന്തം തട്ടകത്തിലെ കനത്ത തോല്‍വി: റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി സിഇഒ; റഫറി ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നുവെന്ന് പരാതി
Jan 12, 2018, 16:04 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 12/01/2018) സ്വന്തം തട്ടകത്തിലെ കനത്ത തോല്‍വിക്ക് പിന്നാലെ റഫറിയിംഗിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി സിഇഒ രംഗത്ത്. 3-1 ന്റെ തോല്‍വിയേറ്റുവാങ്ങിയത് ബ്ലാസ്‌റ്റേഴ്‌സിന് അനുകൂലമായ റഫറിയുടെ നടപടി ആയിരുന്നെന്നും ഡല്‍ഹി സിഇഒ രാഹുല്‍ ശര്‍മ പരോക്ഷമായി വിമര്‍ശിക്കുന്ന
പരിക്കേറ്റ ദിമിതര്‍ ബെര്‍ബറ്റോവിന് പകരം കളത്തിലിറങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റ താരം മാര്‍ക്ക് സിഫ്‌നിയോസിനെതിരെ പേരെടുത്ത് വിമര്‍ശിച്ചാണ് രാഹുല്‍ ശര്‍മയുടെ ട്വീറ്റ്. ഡല്‍ഹി ഗോള്‍കീപ്പറായിരുന്ന സേബിയെ സിഫ്‌നിയോസ് ഫൗള്‍ ചെയ്തിട്ടും ഒരു കാര്‍ഡ് പോലും താരത്തിനെതിരെ നല്‍കിയില്ലെന്നാണ് പരാതി. ഗുരുതരമായ ഒരു ഫൗള്‍ നടന്നിട്ടും സിഫ്‌നിയോസിന് കാര്‍ഡ് കൊടുക്കാതിരുന്നത് അത്ഭുതപ്പെടുത്തിയെന്നാണ് രാഹുലിന്റെ ട്വീറ്റ്. പരിക്കേറ്റതിനെ തുടര്‍ന്ന് പിന്നീട് ഡല്‍ഹിക്ക് ഗോളിയെ മാറ്റേണ്ടിയും വ്ന്നു.
നേരത്തെ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ആഞ്ഞടിച്ച് ഡല്‍ഹി പരിശീലകന്‍ മിഗ്വയ്ല്‍ പോര്‍ച്ചുഗല്‍ രംഗത്തെത്തിയിരുന്നു. ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹിക്കെതിരെ കളിച്ചത് ഫുട്‌ബോളേ അല്ലെന്നും മത്സരത്തില്‍ ഡല്‍ഹി മാത്രമേ ഫുട്‌ബോള്‍ കളിച്ചിട്ടുള്ളൂവെന്നുമായിരുന്നു പോര്‍ച്ചുഗലിന്റെ അഭിപ്രായം.
അതേസമയം മത്സരത്തിലെ റഫറിയിംഗിനെതിരെയുളള വിമര്‍ശനം വര്‍ധിച്ചുവരികയാണ്. നേരത്തെയും ഐ എസ് എല്‍ റഫറിമാര്‍ക്കെതിരെ പരിശീലകര്‍ രംഗത്തെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Sports, ISL, Kerala blasters, Delhi, Coach, Teams against wrong decisions of ISL referees