city-gold-ad-for-blogger

Allegation | ക്ലാസില്‍ സംസാരിച്ചതിന് പ്രധാനാധ്യാപിക 5 വിദ്യാര്‍ഥികളുടെ വായില്‍ ടേപ് ഒട്ടിച്ചതായി പരാതി; അന്വേഷണം പ്രഖ്യാപിച്ചു

Tamil Nadu: School Headmaster in Thanjavur accused of taping students mouths shut
Representational Image Generated by Meta AI

● ചില കുട്ടികള്‍ക്ക് ശ്വാസതടസ്സം നേരിട്ടു.
● ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നു.
● കുറ്റം നിഷേധിച്ച് പ്രധാനാധ്യാപിക.
● വിശദമായ അന്വേഷണമെന്ന് വിദ്യാഭ്യാസ ഓഫീസര്‍.

ചെന്നൈ: (KasargpdVartha) ക്ലാസിലിരുന്ന് സംസാരിച്ചതിന് തഞ്ചാവൂരില്‍ (Thanjavur) സര്‍ക്കാര്‍ സ്‌കൂളിലെ പ്രധാന അധ്യാപിക വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ് ഒട്ടിച്ചതായി പരാതി. സംഭവത്തില്‍ ഒരുകൂട്ടം രക്ഷിതാക്കള്‍ തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക പങ്കജത്തിന് നിവേദനം നല്‍കി. എന്നാല്‍, പ്രാഥമിക വിദ്യാലയങ്ങളിലെ പ്രധാനാധ്യാപികയും ജില്ലാ വിദ്യാഭ്യാസ ഓഫീസറും കുറ്റം നിഷേധിച്ചു. എലിമെന്ററി സ്‌കൂള്‍ പ്രധാനാധ്യാപിക നാലാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചതായി രക്ഷിതാക്കള്‍ പരാതിയില്‍ ആരോപിച്ചു.

ഒര്‍ത്തനാട് താലൂക്കിലെ അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ഒരു പെണ്‍കുട്ടി അടക്കം 5 കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ച നിലയിലുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസം 21ന് നടന്ന സംഭവത്തിന്റെ ചിത്രങ്ങള്‍ സ്‌കൂളിലെ മറ്റൊരു അധ്യാപികയാണ് മാതാപിതാക്കള്‍ക്ക് വാട്‌സ് ആപ്പിലൂടെ അയച്ചത്. തുടര്‍ന്ന് ഇവര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

ക്ലാസ് മുറിയില്‍ സംസാരിച്ചതിന് പ്രധാന അധ്യാപിക പുനിത കുട്ടികളുടെ വായില്‍ ടേപ് ഒട്ടിച്ചതായും നാലു മണിക്കൂറോളം കുട്ടികളെ ഇതേ രീതിയില്‍ നിര്‍ത്തിയതോടെ ഒരു കുട്ടിയുടെ വായില്‍നിന്നു രക്തം വന്നെന്നുമാണ് പരാതി. ചില കുട്ടികള്‍ക്ക് ശ്വാസതടസ്സവും അനുഭവപ്പെട്ടുവെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. 

എന്നാല്‍ അധ്യാപിക ഒരു വിദ്യാര്‍ത്ഥിയോട് ക്ലാസ് മുറി നോക്കാനായി ഏല്‍പ്പിച്ചപ്പോഴാണ് ഇത് നടന്നതെന്ന് എലിമെന്ററി സ്‌കൂള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ മത്യാസഹാന്‍ പറഞ്ഞു. സംഭവത്തില്‍ അധ്യാപികയ്ക്ക് പങ്കില്ല, വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഇത് ചെയ്തത്. എന്തായാലും ഈ വിഷയത്തില്‍ ഞങ്ങള്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും മത്യാസഹാന്‍ കൂട്ടിച്ചേര്‍ത്തു. 

സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പുനിതയും കുറ്റം നിഷേധിച്ചു. 'വിദ്യാര്‍ത്ഥികള്‍ ഇത് കളിയായി ചെയ്തതാണ്, ആരോ ഫോട്ടോ എടുത്ത് പ്രചരിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ എന്നോടും വിദ്യാര്‍ത്ഥികളോടും വിവരം അന്വേഷിച്ചു.'- പുനിത തന്റെ ഭാഗ്യം ന്യായീകരിച്ചു. അതേസമയം വിഷയം വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. 

#childabuse #teacher #school #India #punishment #tape #investigation #education #childprotection #teachertraining

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia