ടാക്സികള്‍ക്കുള്ള പുതിയമാര്‍ഗ നിര്‍ദേശത്തില്‍ സ്ത്രീ സുരക്ഷാ നടപടികളും
Apr 12, 2017, 15:00 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 12.04.2017) ടാക്സി സര്‍വീസുകള്‍ ഉപയോഗിക്കുന്ന വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം നല്കിയ ശുപാര്‍ശകള്‍ പുതിയ ടാക്സി നയ മാര്‍ഗരേഖയില്‍ ഉള്‍പെടുത്തി. ടാക്സികളില്‍ യാത്ര ചെയ്തവര്‍ക്ക് നേരെയുണ്ടായ നിരവധി പീഡന സംഭവങ്ങളെകുറിച്ച് സാമൂഹിക മാധ്യമങ്ങളായ ട്വിറ്റര്‍, ഫെയ്സ്ബുക്ക് തുടങ്ങിയവയില്‍ സ്ത്രീ യാത്രക്കാര്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളെ തുടര്‍ന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി മനേക ഗാന്ധിയാണ് കേന്ദ്ര റോഡ് ഗതാഗത ഷിപ്പിംഗ് മന്ത്രാലയത്തിന് സമര്‍പിച്ചത്.
പുതിയ മാര്‍ഗ രേഖയില്‍ സ്വീകരിച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ ചിലത് ഇവയാണ്:
Keywords : New Delhi, National, News, Top-Headlines, Taxi, Drivers, Woman protection, Taxi car rules amended with pro women instructions.
പുതിയ മാര്‍ഗ രേഖയില്‍ സ്വീകരിച്ചിട്ടുള്ള നിര്‍ദേശങ്ങളില്‍ ചിലത് ഇവയാണ്:
- ടാക്സികളില്‍ ജി പി എസ് സംവിധാനം നിര്‍ബന്ധമായും ഘടിപ്പിച്ചിരിക്കണം.
- വനിതകളും കുട്ടികളുമായുള്ള യാത്രയുടെ സുരക്ഷയ്ക്കായി, ടാക്സികളില്‍ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം അനുവദിക്കാന്‍ പാടില്ല.
- ഡ്രൈവറുടെ ഫോട്ടോയും വാഹനത്തിന്റെ രജിസ്ട്രേഷന് നമ്പരും വ്യക്തമായി വാഹനത്തിനുള്ളില്‍ പതിച്ചിരിക്കണം.
- ടാക്സി ഓപറേറ്റര്‍മാര്‍ / ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ നിയമം ലംഘിക്കുകയാണെങ്കില്‍ അവരെ കര്‍ശനമായി തന്നെ നിയമാനുസൃതം കൈകാര്യം ചെയ്യണം.
- യാത്രക്കാരുടെ സമ്മതത്തിന് വിധേയമായി മാത്രമേ സീറ്റ് പങ്കിടാന്‍ അനുവദിക്കാവൂ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : New Delhi, National, News, Top-Headlines, Taxi, Drivers, Woman protection, Taxi car rules amended with pro women instructions.