city-gold-ad-for-blogger

ഏപ്രില്‍ ഒന്നു മുതല്‍ ടാറ്റ കമ്പനി വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു

ന്യൂഡല്‍ഹി: (www.kasargodvartha.com 24.03.2019) ഏപ്രില്‍ ഒന്നു മുതല്‍ ടാറ്റ കമ്പനി വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു. 25,000 രൂപ വരെയാണ് പാസഞ്ചര്‍ വാഹനങ്ങളുടെ വില ഉയര്‍ത്തുക. രാജ്യത്തെ നിലവിലെ സാമ്പത്തിക സ്ഥിതിയും ഉയര്‍ന്നു വരുന്ന ഉത്പാദനചിലവും കണക്കിലെടുത്താണ് വില ഉയര്‍ത്താന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇത് രണ്ടാം തവണയാണ് ടാറ്റ വാഹനങ്ങളുടെ വില ഉയര്‍ത്തുന്നത്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ടാറ്റ കമ്പനി വാഹനങ്ങളുടെ വിലയില്‍ 40,000 രൂപ വരെ വര്‍ദ്ധിപ്പിച്ചിരുന്നു. നിലവില്‍ പാസഞ്ചര്‍ വാഹന വിഭാഗത്തില്‍ നാനോ മുതല്‍ പ്രീമിയം എസ് യു വിയായ ഹെക്‌സ വരെയാണ്
ടാറ്റാ മോട്ടോഴ്‌സ് അവതരിപ്പിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 2.36 ലക്ഷം രൂപ മുതല്‍ 18.37 ലക്ഷം രൂപ വരെയാണ് വിലയീടാക്കുന്നത്.

ഏപ്രില്‍ ഒന്നു മുതല്‍ ടാറ്റ കമ്പനി വാഹനങ്ങളുടെ വില ഉയര്‍ത്തുന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  News, Business, National, Car, Automobile, Top-Headlines, Tata Motors to hike car prices by up to Rs 25,000 from April
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia