'ഗോ ബാക്ക് തസ്ലീമ': പ്രതിഷേധത്തെ തുടര്‍ന്ന് തസ്ലീമ നസ്രീനെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ തിരിച്ചയച്ചു
Jul 31, 2017, 15:50 IST
ഔറംഗബാദ്: (www.kasargodvartha.com 31.07.2017) 'ഗോ ബാക്ക് തസ്ലീമ' മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ തടിച്ചുകൂടിയതോടെ വിവാദ എഴുത്തുകാരി തസ്ലീമ നസ്രീനെ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സമ്മതിക്കാതെ പോലീസ് തിരിച്ചയച്ചു. ചരിത്ര സ്മാരകം കാണാന്‍ ഔറംഗബാദിലെത്തിയതായിരുന്നു ബംഗ്ലാദേശി എഴുത്തുകാരിയായ തസ്ലീമ. പ്രതിഷേധം മൂലം തസ്ലീമക്ക് എയര്‍പോര്‍ട്ടിന് പുറത്തേക്ക് വരാന്‍ പോലുമായില്ല. ഞായറാഴ്ച വൈകുന്നേരമാണ് തസ്ലീമ ചിക്കാല്‍ത്താന എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയത്.
മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ എയര്‍പോര്‍ട്ടിനു മുന്നിലും തസ്ലീമക്ക് താമസിക്കാനൊരുക്കിയ വീടിനു മുന്നിലും എത്തി. ഇതോടെ മറ്റൊരു ഫ്‌ളൈറ്റില്‍ പോലീസ് തസ്ലീമയെ മുംബൈയിലേക്ക് തിരിച്ചയക്കുകയായിരുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് തസ്ലീമ ഔറംഗാബാദില്‍ എത്തിയത്. അജന്ത എല്ലോറ അടക്കമുള്ള ചരിത്ര പ്രധാനമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യം.
എ ഐ എം ഐ എം നേതാവും എംഎല്‍എയുമായ ഇംത്യാസ് ജലീല്‍ ആണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത്. തസ്ലീമ മതവികാരത്തെ വ്രണപ്പെടുത്തിയ എഴുത്തുകാരിയാണെന്നും തങ്ങളുടെ മണ്ണില്‍ കാലുകുത്താന്‍ അവരെ അനുവദിക്കില്ലെന്നും ഇംത്യാസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞ മാസം ആഭ്യന്തരമന്ത്രാലയം തസ്ലീമ നസ്രീന്റെ വിസ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഔറംഗാബാദിലെ അജന്ത എല്ലോറ ഗുഹ കാണാന്‍ തസ്ലീമ എത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Protest, Police, Airport, Flight, Taslima Nasreen sent back from Aurangabad after protest.