city-gold-ad-for-blogger

Tamilarasan | സുരേഷ് ഗോപിയുടെ തമിഴ് ചിത്രം 'തമിഴരശന്‍' ഒടിടിയിലേക്ക് എത്തുന്നു

ചെന്നൈ: (www.kasargodvartha.com) സുരേഷ് ഗോപിയുടെ തമിഴ് ചിത്രം 'തമിഴരശന്‍' ഒടിടിയിലേക്ക് എത്തുന്നു. ജൂണ്‍ 16ന് ചിത്രം സീ5 സ്ട്രീമിംഗ് ആരംഭിക്കും. ബാബു യോഗേശ്വരന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്‍. മലയാളത്തില്‍ നിന്ന് ചിത്രത്തില്‍ രമ്യാ നമ്പീശനും ഉണ്ടായിരുന്നു.

ആര്‍ ഡി രാജശേഖര്‍ ഐഎസ്‌സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകന്‍. എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷന്‍ എക്‌സിക്യൂടീവ്. എസ്എന്‍എസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍.

Tamilarasan | സുരേഷ് ഗോപിയുടെ തമിഴ് ചിത്രം 'തമിഴരശന്‍' ഒടിടിയിലേക്ക് എത്തുന്നു

അതേസമയം സുരേഷ് ഗോപി നായകനായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം 'മേ ഹൂം മൂസ'യാണ്. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്തത്. മോശമല്ലാത്ത പ്രതികരണം ചിത്രം സ്വന്തമാക്കിയിരുന്നു. സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, മേജര്‍ രവി, പുനം ബജ്‌വ ,അശ്വിനി റെഡ്ഡി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, ശരണ്‍, സ്രിന്ദ, എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിച്ചിരുന്നു. 

Keywords: Chennai, News, National, Cinema, Entertainment, Actor, Suresh Gopi, Tamil movie, OTT, Tamilarasan, Release,  Tamilarasan gets OTT release date.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia