city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Killed | വിവാഹം കഴിഞ്ഞ് മൂന്നാം ദിനത്തില്‍ വധൂവരന്മാര്‍ വെട്ടേറ്റ് മരിച്ച നിലയില്‍; 'കൊലപാതകത്തിന് പിന്നില്‍ ബന്ധുക്കളെന്ന് സംശയം'

ചെന്നൈ: (KasargodVartha) വിവാഹം കഴിഞ്ഞ് മൂന്നാം ദിനത്തില്‍ വധൂവരന്മാരെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാരിസെല്‍വം (23), കാര്‍ത്തിക എന്നിവരാണ് മരിച്ചത്. പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം നടന്നത്.

പൊലീസ് പറയുന്നത്: യുവതിയുടെ ബന്ധുക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നു. വ്യാഴാഴ്ച (02.10.2023) വൈകിട്ട് 6.45 മണിയോടെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ഒരു സംഘം ഇവരെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിയുടെ അമ്മാവനെ സംശയിക്കുന്നു.

Killed | വിവാഹം കഴിഞ്ഞ് മൂന്നാം ദിനത്തില്‍ വധൂവരന്മാര്‍ വെട്ടേറ്റ് മരിച്ച നിലയില്‍; 'കൊലപാതകത്തിന് പിന്നില്‍ ബന്ധുക്കളെന്ന് സംശയം'

ഷിപിങ് കംപനിയിലാണ് മാരിസെല്‍വം ജോലി ചെയ്തിരുന്നത്. ഒക്ടോബര്‍ 30നാണ് ഇയാള്‍ പ്രദേശത്തെ ഒരു ക്ഷേത്രത്തില്‍വച്ച് കാര്‍ത്തികയെ വിവാഹം ചെയ്തത്. തുടര്‍ന്ന് പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെത്തി വിവാഹക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

Keywords: News, National, National News, Top-Headlines, Tamil Nadu, Crime, Couple, Killed, Thoothukudi, Police, Marriage, Family, Tamil Nadu: Young couple found dead.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia