വിവാഹത്തലേന്ന് സംഘടിപ്പിച്ച വിരുന്നിനിടെ കരണത്തടിച്ച സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനായ വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി; 'സംഭവത്തില്‍ പാശ്ചാത്താപം തോന്നി വധുവിന്റെ പിതാവിന്റെ കാല് പിടിച്ചിട്ടും യുവാവിന് കെട്ടിച്ച് കൊടുത്തില്ല'
ചെന്നൈ: (www.kasargodvartha.com 22.01.2022) വിവാഹത്തലേന്ന് സംഘടിപ്പിച്ച വിരുന്നിനിടെ പരസ്യമായി വധുവിന്റെ കരണത്തടിച്ചു. അടികൊണ്ട എം എസ് സി യോഗ്യതയുള്ള വധു സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനായ വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലെ പാന്‍ട്രുത്ത് എന്ന സ്ഥലത്താണ് സംഭവം.
കഴിഞ്ഞ ദിവസമാണ് വിവാഹചടങ്ങിലെത്തിയ അതിഥികളെ അമ്പരിപ്പിച്ച സംഭവമുണ്ടായതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. വിവാഹ തലേന്ന് സംഘടിപ്പിച്ച വിരുന്നില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തിരുന്നു. ഇതാണ് വരനെ ചൊടിപ്പിച്ചതെന്നാണ് വിവരം. നൃത്തം കണ്ടുകൊണ്ടിരുന്ന യുവാവ് എല്ലാവരുടെയും മുന്നില്‍വച്ച് യുവതിയുടെ കരണത്ത് അടിക്കുകയായിരുന്നുവെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ഇതോടെ അപമാനിതയും കുപിതയുമായ യുവതി വിവാഹത്തില്‍ തനിക്ക് താല്‍പര്യമില്ലെന്ന് തന്റെ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് വധുവിന്റെ അച്ഛന്റെ കാല്‍ക്കല്‍ വീണ് വരന്‍ ക്ഷമാപണം നടത്തിയെങ്കിലും വധു കൂട്ടാക്കിയില്ല. പിന്നാലെ ബന്ധുവായ യുവാവിനെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചു. വിഴുപുരത്തുള്ള ബന്ധുവായ യുവാവിനെ വിളിച്ചുവരുത്തി വിവാഹം നിശ്ചയിച്ച അതേ വേദിയില്‍ അതേ ദിവസം വീട്ടുകാര്‍ വിവാഹം നടത്തി.
Keywords: News, National, India, Chennai, Top-Headlines, Marriage, Bride, Groom, Parents, Tamil Nadu Woman Marries Cousin After Groom Slaps Her for Dancing at Wedding Function