city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് വ്യാപനം; കേരളത്തില്‍ നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കുമെന്ന് തമിഴ്‌നാട് മന്ത്രി

ഗൂഡല്ലൂര്‍: (www.kasargodvartha.com 28.08.2021) കേരളത്തില്‍ നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കുമെന്ന് തമിഴ്‌നാട് കുടുംബക്ഷേമ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യന്‍. കേരളത്തില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തിലാണ് കേരള-തമിഴ്‌നാട് അതിര്‍ത്തികളില്‍ എല്ലാ ഭാഗത്തും കോവിഡ് പരിശോധന കര്‍ശനമാക്കുന്നത്. 

വിമാനം, ട്രെയിന്‍ മാര്‍ഗം എത്തുന്നവരെ പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും കോവിഡ് പ്രതിരോധ കുത്തിവെപ്പ് പൂര്‍ണമാക്കുന്നതിനായി എല്ലാ ഭാഗത്തും വാക്‌സിനേഷന്‍ ലഭ്യമാക്കി വരുന്നതായും മന്ത്രി അറിയിച്ചു. 80 വയസിന് മുകളിലുള്ള വയോധികര്‍ക്ക് വീടുകളില്‍ ചെന്ന് കുത്തിവെപ്പ് നടത്തുന്നുണ്ട്. ഇതില്‍ ചെന്നൈ നഗരസഭ മുമ്പന്തിയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വ്യാപനം; കേരളത്തില്‍ നിന്ന് വരുന്ന എല്ലാവരെയും അതിര്‍ത്തികളില്‍ പരിശോധിക്കുമെന്ന് തമിഴ്‌നാട് മന്ത്രി

Keywords: News, National, Top-Headlines, Test, Police, COVID-19, Health, Minister, Tamil Nadu minister says all those coming from Kerala will be checked at the border

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia