city-gold-ad-for-blogger

മരുന്ന് കവറുകളിൽ ഹിന്ദി; 'ത്രിഭാഷാ നയം' അടിച്ചേൽപ്പിക്കുന്നുവെന്ന് ഡിഎംകെ, വിതരണം നിർത്തിവെച്ച് തമിഴ്നാട് സർക്കാർ

Controversy erupts in Tamil Nadu over Hindi on medicine covers; TVK govt halts distribution blaming DMK
Photo Credit: X/ Srivatsal Subramaniam

● കരൂരിലും കോയമ്പത്തൂരിലുമുള്ള ആശുപത്രികളിലാണ് ഈ കവറുകൾ വിതരണം ചെയ്തത്
● ഡിഎംകെ നേതാവ് ടി ആർ ബി രാജയാണ് ഈ വിഷയം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്
● കവറുകൾ ഡിഎംകെ ഭരണകാലത്ത് അച്ചടിച്ചതാണെന്ന് ടിവികെ സർക്കാർ വ്യക്തമാക്കി
● ഡിഎംകെയുടേത് അനാവശ്യ രാഷ്ട്രീയമാണെന്ന് ആരോഗ്യമന്ത്രി ഡോ. കെ ജി അരുൺരാജ് പറഞ്ഞു
● തൂത്തുക്കുടിയിലെ ഹിന്ദി ബോർഡ് വിവാദത്തിന് പിന്നാലെയാണ് പുതിയ ഭാഷാ വിവാദം

ചെന്നൈ: (KasargodVartha) തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ മരുന്ന് നൽകുന്ന കവറുകളിൽ തമിഴ്, ഇംഗ്ലീഷ് ഭാഷകൾക്കൊപ്പം ഹിന്ദിയിലും വിവരങ്ങൾ രേഖപ്പെടുത്തിയതിൽ വിവാദം. വിവാദം ശക്തമായതിനെ തുടർന്ന് ആശുപത്രി അധികൃതർ മരുന്ന് കവറുകളുടെ വിതരണം അടിയന്തരമായി നിർത്തിവെച്ചു.

'ത്രിഭാഷാ നയം' നടപ്പിലാക്കാൻ ശ്രമമെന്ന് ഡിഎംകെ

തമിഴ്നാട്ടിൽ 'ത്രിഭാഷാ നയം' നടപ്പിലാക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിഎംകെ നേതാവ് ടി ആർ ബി രാജയാണ് ഇതിനെതിരെ ആദ്യം രംഗത്തെത്തിയത്. കരൂരിലും കോയമ്പത്തൂരിലുമുള്ള ആശുപത്രികളിൽ ഈ കവറുകൾ വിതരണം ചെയ്തെന്നും അദ്ദേഹം ആരോപിച്ചു.

മരുന്ന് നൽകുന്ന കവറുകളിൽ മുൻപ് തമിഴിൽ മാത്രമാണു വിവരങ്ങൾ നൽകിയിരുന്നത്. ഇംഗ്ലീഷിനൊപ്പം ഹിന്ദി കൂടി ഉൾപ്പെടുത്തിയത് കേന്ദ്രസർക്കാരിൻ്റെ 'ത്രിഭാഷാ നയം' സംസ്ഥാനത്ത് കൊണ്ടുവരാനാണോ എന്ന് ഡിഎംകെ ചോദിച്ചു.

ഡിഎംകെയുടേത് അനാവശ്യ രാഷ്ട്രീയമെന്ന് ആരോഗ്യമന്ത്രി

വിവാദങ്ങളോട് സംസ്ഥാന സർക്കാർ പ്രതികരിച്ചു. കവറുകളിലെ അക്ഷരങ്ങൾ ഡിഎംകെ ഭരണകാലത്ത് അച്ചടിച്ചതാണെന്നും, നിലവിലെ ടിവികെ സർക്കാരിന് ഇതിൽ ബന്ധമില്ലെന്നും ആരോഗ്യമന്ത്രി ഡോ കെ ജി അരുൺരാജ് വിശദീകരിച്ചു. വിഷയത്തിൽ ഡിഎംകെ രാഷ്ട്രീയം കളിക്കുകയാണെന്നും, ഹിന്ദി ഉൾപ്പെട്ട കവറുകൾ ഇതിനകം പിൻവലിച്ചതായും അദ്ദേഹം വ്യക്തമാക്കി.

തൂത്തുക്കുടിയിലെ സംസ്ഥാന ഹൈവേയിൽ സ്ഥാപിച്ച ഹിന്ദി ബോർഡുകളെച്ചെല്ലി വിവാദമുണ്ടായി ദിവസങ്ങൾക്കുള്ളിലാണ് സംസ്ഥാനത്ത് പുതിയ ഭാഷാ വിവാദം ഉയർന്നുവന്നിരിക്കുന്നത്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: A controversy erupted in Tamil Nadu after Hindi was printed on medicine covers in govt hospitals. The TVK government withdrew them, stating they were printed during the DMK regime.

#TamilNaduPolitics #LanguageControversy #DMK #TVKGovernment #HindiImposition #ChennaiNews #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia