Arrested | 13-കാരിയെ ബലാത്സംഗം ചെയ്തതിന് 78-കാരന്‍ അറസ്റ്റില്‍; പീഡനവിവരം പുറത്തുവന്നത് പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചതിനെ തുടര്‍ന്ന്
Jul 28, 2022, 14:29 IST
ചെന്നൈ: (www.kasargodvartha.com) 13-കാരിയെ ബലാത്സംഗം ചെയ്തതിന് 78-കാരന്‍ അറസ്റ്റില്‍. ചെന്നൈ തിരുവള്ളൂരിലാണ് സംഭവം. പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചതിനുശേഷമാണ് പീഡനവിവരം പുറത്തുവന്നതും പ്രതിയെ അറസ്റ്റുചെയ്തതും.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
സര്‍കാര്‍ സ്‌കൂളില്‍ നാലാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ അച്ഛനുമമ്മയും നേരത്തേ മരിച്ചതാണ്. ഇഷ്ടികക്കളത്തില്‍ ജോലിചെയ്യുന്ന അമ്മാവനോടൊപ്പമാണ് കുട്ടി താമസിച്ചിരുന്നത്. മൂന്നു മാസം മുമ്പാണ് 78-കാരന്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള ഒരു യുവാവ് ഇത് രഹസ്യമായി വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു.
കഴിഞ്ഞദിവസം പെണ്‍കുട്ടി പാമ്പുകടിയേറ്റ് മരിച്ചപ്പോള്‍ യുവാവ് ഈ വീഡിയോ സുഹൃത്തുക്കളുമായി പങ്കുവെച്ചു. ബാലികയുടെ മരണം കൊലപാതകമാണെന്ന സംശയത്തിലായിരുന്നു അത്. പീഡന വീഡിയോ വാട്സ് ആപ് ഗ്രൂപുകളില്‍ പ്രചരിച്ചപ്പോഴാണ് പൊലീസ് രംഗത്തുവന്നതും പ്രതിയെ അറസ്റ്റുചെയ്തതും.
വീഡിയോ പങ്കുവെച്ചതിന് യുവാക്കളുടെ പേരിലും കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് കാരണം പാമ്പുകടിയേറ്റത് തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: Tamil Nadu: Girl Who Died Of Snake Bite Found To Be Molested Three Months Ago, Chennai, News, Top-Headlines, Molestation, Police, Arrested, National.