തമിഴ്‌നാട്ടില്‍ ഇടത് പാര്‍ടികള്‍ക്ക് 4 മണ്ഡലങ്ങളില്‍ മുന്നേറ്റം
May 2, 2021, 15:13 IST
ചെന്നൈ: (www.kasargodvartha.com 02.05.2021) തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പ് വോടെണ്ണെല്‍ പുരോഗമിക്കുമ്പോള്‍ നാല് മണ്ഡലങ്ങളില്‍ ഇടത് പാര്‍ടികള്‍ക്ക് മുന്നേറ്റം. രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മും രണ്ട് മണ്ഡലങ്ങളില്‍ സിപിഐയുമാണ് മുന്നേറ്റം കുറിക്കുന്നത്.
തിരുത്തുറൈപോണ്ടിയില്‍ കെ മാരിമുത്തു, തള്ളി മണ്ഡലത്തിലെ ടി രാമചന്ദ്ര എന്നിവരാണ് മുന്നിലുള്ള സിപിഐ സ്ഥാനാര്‍ഥികള്‍. കിളിവേലൂര്‍ മണ്ഡലം സ്ഥാനാര്‍ഥി വി പി നാഗമാലി, ഗന്ധര്‍വകോട്ടൈ മണ്ഡലം സ്ഥാനാര്‍ഥി എം ചിന്നദുരൈ എന്നിവരാണ് ലീഡ് ഉയര്‍ത്തിയ സിപിഎം സ്ഥാനാര്‍ഥികള്‍. നാലുപേരും സിറ്റിങ് എംഎല്‍എമാരാണ്.
Keywords: Chennai, News, National, Top-Headlines, Tamil Nadu-Election-2021, Result, Politics, Tamil Nadu election results 2021: Left movement in 4 places in Tamil Nadu