city-gold-ad-for-blogger
Aster MIMS 10/10/2023

Complaint | തമിഴ്‌നാട് രാജ്ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം; ഗവര്‍ണറുടെ ഡെപ്യൂടി സെക്രടറി ചെന്നൈ പൊലീസിന് പരാതി നല്‍കി

ചെന്നൈ: (KasargodVartha) തമിഴ്‌നാട് രാജ്ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ഗവര്‍ണറുടെ ഡെപ്യൂടി സെക്രടറി ഡോ. ടി സെങ്കോട്ടയ്യന്‍ ചെന്നൈ പൊലീസിന് പരാതി നല്‍കി. മാസങ്ങളായി ഡിഎംകെ നേതാക്കള്‍ ഗവര്‍ണറെ ഭീഷണിപ്പെടുത്തുന്നുവെന്നും യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നടപടി എടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. 

എഫ്‌ഐആര്‍ പോലും ഇടാതെ സംഭവത്തെ നിസ്സാരവത്കരിച്ചു എന്നും അതിന്റെ ഫലമാണ് ഇന്നത്തെ ആക്രമണമെന്നും പരാതിയില്‍ ആരോപിക്കുന്നു. ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതും പരാതിയില്‍ വ്യക്തമാക്കി. അതേസമയം രാജ്ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. സംഭവത്തില്‍ കറുക്ക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

Complaint | തമിഴ്‌നാട് രാജ്ഭവന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ സംഭവം; ഗവര്‍ണറുടെ ഡെപ്യൂടി സെക്രടറി ചെന്നൈ പൊലീസിന് പരാതി നല്‍കി

ആക്രമണത്തിന് ശേഷം ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവിക്കെതിരെ മുദ്രാവാക്യം വിളിച്ചു. നീറ്റ് വിരുദ്ധ ബിലില്‍ ഒപ്പിടാത്തത്തിലുള്ള പ്രതിഷേധമാണ് തന്റെ ആക്രമണത്തിന് കാരണമെന്നാണ് വിനോദ് പൊലീസിനോട് പറഞ്ഞതെന്നാണ് റിപോര്‍ട്. മുന്‍പ് തമിഴ്നാട്ടില്‍ ബിജെപി സംസ്ഥാന കമിറ്റി ഓഫീസിലേക്കും ഇയാള്‍ ബോംബ് എറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Keywords: Chennai, Tamil Nadu, DMK, Leaders, Threatening, Governor, Petrol Bomb, Attack, News, National, Police, FIR, Accused, Arrest, Arrested, National News, Top-Headlines, Malayalam News, Bomb Attack, Raj Bhavan, Deputy Secretary, Chennai Police, R N Ravi, Tamil Nadu: DMK Leaders Accused of Threatening Governor Following Petrol Bomb Attack.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL