കേന്ദ്ര സര്‍വകലാശാല: ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം പൊതുപ്രവേശന പരീക്ഷയിലൂടെയാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന് നിയമസഭ
Apr 12, 2022, 18:07 IST
ചെന്നൈ: (www.kasargodvartha.com 12.04.2022) കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനം പൊതുപ്രവേശന പരീക്ഷയിലൂടെയാക്കാനുള്ള നീക്കം പിന്‍വലിക്കണമെന്ന ആവശ്യവുമായി തമിഴ്നാട് നിയമസഭ. കേന്ദ്രസര്‍കാരിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അവതരിപ്പിച്ച പ്രമേയം ബിജെപി. ഒഴികെ എല്ലാ രാഷ്ട്രീയകക്ഷികളുടെയും പിന്തുണയോടെ തിങ്കളാഴ്ച പാസാക്കി.
അതേസമയം, യുജിസി അധ്യക്ഷന്‍ എം ജഗദേഷ് കുമാറാണ് രാജ്യത്തെ 45 കേന്ദ്ര സര്‍വകലാശാലകളിലെയും പ്രവേശനം പൊതുപ്രവേശന പരീക്ഷയെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പ്ലസ് ടു പരീക്ഷയുടെ മാര്‍കിനെ അടിസ്ഥാനമാക്കിയുള്ള പ്രവേശനരീതി അവസാനിപ്പിച്ചാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.
എന്നാല്‍ ഈ നീക്കം രാജ്യത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ വൈവിധ്യത്തെ തകര്‍ക്കുമെന്ന് പ്രമേയത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് കോചിങ് സെന്ററുകളെ ആശ്രയിക്കേണ്ട ഗതികേട് വരുമെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Keywords: Chennai, News, National, Top-Headlines, Education, Entrance-Exam, Entrance Exam, State-Board-SSLC-PLUS2-EXAM, ISE-CBSE-12th-Exam, Tamil Nadu adopts resolution against Central University entrance test.