city-gold-ad-for-blogger

Daniel Balaji | വിട വാങ്ങിയത് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം; അന്തരിച്ച തമിഴ് നടന്‍ ഡാനിയല്‍ ബാലാജിയുടെ സംസ്‌കാര ചടങ്ങുകള്‍ വസതിയില്‍ നടക്കും

ചെന്നൈ: (KasargodVartha) അന്തരിച്ച തമിഴ് നടന്‍ ഡാനിയല്‍ ബാലാജി(48)യുടെ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ച (30.03.2024) വസതിയില്‍ നടക്കും. നെഞ്ചുവേദനയെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ചെന്നൈയിലെ കോട്ടിവാകത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും താരത്തെ രക്ഷിക്കാനായില്ല. ശനിയാഴ്ച പുലര്‍ചെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.

മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള അദ്ദേഹം കമല്‍ ഹാസന്റെ റിലീസ് ചെയ്യാത്ത ചിത്രമായ മരുതനായകത്തില്‍ യൂണിറ്റ് പ്രൊഡക്ഷന്‍ മാനേജറായാണ് സിനിമാ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഒരു തമിഴ് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.

Daniel Balaji | വിട വാങ്ങിയത് ടെലിവിഷന്‍ സീരിയലിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച താരം; അന്തരിച്ച തമിഴ് നടന്‍ ഡാനിയല്‍ ബാലാജിയുടെ സംസ്‌കാര ചടങ്ങുകള്‍ വസതിയില്‍ നടക്കും

1975ല്‍ ജനിച്ച ടി സി ബാലാജി എന്ന ഡാനിയല്‍ ബാലാജി നിരവധി തമിഴ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. വേട്ടയാട് വിളയാട് (2006), വട ചെന്നൈ (2018), മായവന്‍ (2017) തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തി.

ബ്ലാക് എന്ന ചിത്രത്തിലാണ് മലയാള സിനിമയില്‍ ആദ്യമായി അഭിനയിച്ചത്. പിന്നീട് മോഹന്‍ലാല്‍ നായകനായ ഭഗവാന്‍, മമ്മൂട്ടി നായകനായ ഡാഡി കൂള്‍ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

Keywords: News, National, National-News, Top-Headlines, Obituary, Tamil Actor, Daniel Balaji, Passes Away, Heart Attack, Funeral, Died, Hospital, House, Tamil actor Daniel Balaji passes away due to heart attack.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia