city-gold-ad-for-blogger

അപ്പാര്‍ട്ട്മെന്റില്‍ കോടികളുടെ ചൂതാട്ടം; തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍; ഒറ്റിയത് പണം പോയ മറ്റൊരു പ്രമുഖ നടന്‍


ചെന്നൈ: (www.kasargodvartha.com 28.07.2020) അപ്പാര്‍ട്ട്മെന്റില്‍ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഉള്‍പ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നടന്റെ ഉടമസ്ഥതയിലുള്ള ഫ്‌ലാറ്റില്‍നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെടുത്തെന്ന് പോലീസ് വ്യക്തമാക്കി. നുങ്കംബാക്കം മേഖലയിലെ അപ്പാര്‍ട്ട്മെന്റിലാണു ചൂതാട്ടം നടത്തിയത്. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് നടന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം നല്‍കിയതെന്നാണു വിവരം.

അപ്പാര്‍ട്ട്മെന്റില്‍ കോടികളുടെ ചൂതാട്ടം; തമിഴ് സിനിമയിലെ പ്രമുഖ യുവനടന്‍ ഉള്‍പ്പെടെ 12 പേര്‍ അറസ്റ്റില്‍; ഒറ്റിയത് പണം പോയ മറ്റൊരു പ്രമുഖ നടന്‍

ലോക്ഡൗണ്‍ ആയതിനാല്‍ ആരുമറിയാതെ തമിഴ് സിനിമയിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ മറ്റ് ഏതെങ്കിലും നടന്മാരും കുടുങ്ങിയിട്ടുണ്ടോ എന്നു വ്യക്തമല്ല.

കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്നു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്. 20,000 രൂപ നഷ്ടപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ആത്മഹത്യ.

Keywords: News, India, National, Chennai, Actor, Raid, Police, Case, Arrest, Top-Headlines, Entertainment, Tamil Actor and 11 Some others Arrested In Chennai For Gambling Amid Lockdown

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia