city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Franchise Scheme | മികച്ചൊരു തൊഴില്‍ അന്വേഷിക്കുകയാണോ? 5000 രൂപ മുടക്കി പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയെടുക്കാം; നല്ലൊരു വരുമാനം നേടാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) രാജ്യത്ത് മൂന്ന് ലക്ഷത്തിലധികം തപാല്‍ ഓഫീസുകളുണ്ട് (Post Office). ഇവ കത്തുകളോ പാഴ്‌സലുകളോ എത്തിക്കുക മാത്രമല്ല, സേവിംഗ്‌സ് സ്‌കീമുകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സാമ്പത്തിക സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് പോസ്റ്റ് ഓഫീസ് സ്‌കീമില്‍ പണം നിക്ഷേപിച്ച് ലാഭം നേടുക മാത്രമല്ല, നിങ്ങളുടെ പ്രദേശത്ത് ഒരു പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുത്ത് സാധാരണക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കുകയും ചെയ്യാം. കൂടാതെ മികച്ച വരുമാനവും നേടാനാവും.
           
Franchise Scheme | മികച്ചൊരു തൊഴില്‍ അന്വേഷിക്കുകയാണോ? 5000 രൂപ മുടക്കി പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസിയെടുക്കാം; നല്ലൊരു വരുമാനം നേടാം

പദ്ധതി പ്രകാരം ഏതൊരു ഇന്‍ഡ്യക്കാരനും പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാം. തപാല്‍ സ്റ്റാമ്പ്, സ്പീഡ് പോസ്റ്റ്, രജിസ്ട്രി, മണി ഓര്‍ഡര്‍ മുതലായവയിലൂടെ നിങ്ങള്‍ക്ക് സമ്പാദിക്കാന്‍ കഴിയും. ഫ്രാഞ്ചൈസി മാതൃകയില്‍ പോസ്റ്റ് ഓഫീസ് തുറന്ന ശേഷം, ആറ് മാസത്തിന് ശേഷം അവലോകനം നടത്തും. നിങ്ങളുടെ പ്രകടനം മികച്ചതാണെങ്കില്‍, കൂടുതല്‍ സേവനം നല്‍കാന്‍ നിങ്ങളെ അനുവദിക്കും.

ആര്‍ക്കൊക്കെ അപേക്ഷിക്കാം, ഫീസ് എത്രയാണ്:

പോസ്റ്റ് ഓഫീസ് ഫ്രാഞ്ചൈസി എടുക്കാന്‍ നിങ്ങള്‍ക്ക് 18 വയസും കുറഞ്ഞത് എട്ടാം ക്ലാസ് പാസാവുകയും വേണം. ഉയര്‍ന്ന പ്രായപരിധിയില്ല. അതായത്, റിടയര്‍മെന്റിനു ശേഷവും നിങ്ങളുടെ വരുമാനം തുടരാന്‍ നിങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. അപേക്ഷയോടൊപ്പം തപാല്‍ വകുപ്പില്‍ സെക്യൂരിറ്റിയായി 5000 രൂപ നിക്ഷേപിക്കണം. ഇതിനുശേഷം നിങ്ങള്‍ക്ക് ഫ്രാഞ്ചൈസി മാതൃകയില്‍ പോസ്റ്റ് ഓഫീസ് ലഭിക്കും.

എവിടെ തുറക്കാം:

നിലവില്‍ പോസ്റ്റ് ഓഫീസ് ഇല്ലാത്ത സ്ഥലങ്ങളില്‍ മാത്രമേ പോസ്റ്റ് ഓഫീസ് തുറക്കാന്‍ കഴിയൂ. വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്തുകയും സ്ഥിരമായ വരുമാന മാര്‍ഗം നേടുകയും ചെയ്യാം.

എത്ര സമ്പാദിക്കാം:

ഇന്‍ഡ്യ പോസ്റ്റ് വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുസരിച്ച്, നിങ്ങള്‍ക്ക് രജിസ്റ്റര്‍ പോസ്റ്റിന് മൂന്ന് രൂപയും സ്പീഡ് പോസ്റ്റിന് അഞ്ച് രൂപയും സ്റ്റാംപ് വില്‍ക്കുന്നതിന് അഞ്ച് ശതമാനം കമീഷനും സ്പീഡ് പോസ്റ്റ് പാഴ്‌സലിന് ഏഴ് മുതല്‍ 10 ശതമാനം വരെ കമീഷനും ലഭിക്കും. സ്പീഡ് പോസ്റ്റിന്റെ രജിസ്‌ട്രേഷനും ബുകിംഗും പ്രതിമാസ ടാര്‍ഗെറ്റ് 1000 നേടിയാല്‍ 20 ശതമാനം കമീഷന്‍ അധികമായി ലഭിക്കും. വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ കമീഷന്റെ മുഴുവന്‍ വിവരങ്ങളും കാണാം.

രണ്ട് തരം ഫ്രാഞ്ചൈസികള്‍ എടുക്കാനുള്ള അവസരം:

നിലവില്‍ രണ്ട് തരം ഫ്രാഞ്ചൈസി ഓപ്ഷനുകള്‍ ലഭ്യമാണ്. ഫ്രാഞ്ചൈസി ഔട് ലെറ്റ് ആരംഭിക്കുക എന്നതാണ് ആദ്യത്തെ ഓപ്ഷന്‍, രണ്ടാമത്തെ ഓപ്ഷന്‍ തപാല്‍ ഏജന്റാകുക എന്നതാണ്. തപാല്‍ സേവനങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെങ്കിലും അവിടെ പോസ്റ്റ് ഓഫീസ് തുറക്കാന്‍ കഴിയാത്ത സ്ഥലങ്ങളില്‍ ഫ്രാഞ്ചൈസികള്‍ വഴി ഔട് ലെറ്റുകള്‍ തുറക്കാം. തപാല്‍ ഏജന്റുമാര്‍ക്കും ഗ്രാമങ്ങളിലും നഗരങ്ങളിലും തപാല്‍ സ്റ്റാമ്പുകളും സ്റ്റേഷനറി സാധനങ്ങളും വില്‍ക്കാന്‍ കഴിയും.

You Might Also Like:

Keywords:  Latest-News, National, Top-Headlines, Government, Job, Worker, Business, Post Office, India, Franchise Scheme, Take Post Office Franchise at Rs 5000 and Earn Commission upto 20%; Check Details Here.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia