തയ്യല്‍ കട ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Jan 25, 2015, 08:17 IST
മംഗളൂരു: (www.kasargodvartha.com 25.1.2015) മണ്ടര്‍ത്തി ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിനു സമീപത്തെ തയ്യല്‍ കട ദുരൂഹസാഹചര്യത്തില്‍ കത്തി നശിച്ചു. വെള്ളിയാഴ്ച രാത്രി 11:30 മണിയോടെയാണ് സംഭവം. നാല് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വസ്ത്രങ്ങളും തയ്യല്‍ യന്ത്രങ്ങളും വീട്ടു സാധനങ്ങളുമടക്കം കത്തി നശിച്ചു. ചന്ദ്ര ആചാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കടയാണ് കത്തി നശിച്ചത്.
സുഗുണ എന്നയാളില്‍ നിന്ന് എട്ട് മാസത്തോളമായി ചന്ദ്രആചാര്‍ വാടകയ്‌ക്കെടുത്ത് നടത്തി വരികയായിരുന്നു കട. ചന്ദ്രആചാറും ക്ഷേത്രക്കമ്മിറ്റിയും തമ്മില്‍ ഇതു സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
അതിനിടയിലാണ് അഗ്നിബാധയുണ്ടായത് എന്നത് സംശയം ജനിപ്പിക്കുന്നു. ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് കട കത്തുന്നത് കണ്ടത്. ഗ്യാസ് ചോര്‍ച്ച മൂലമോ, ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമോ തീ പിടിച്ചതാകാമെന്നും സംശയമുണ്ട്.
ബ്രഹ്മാവര്‍ പോലീസും ഫോറന്‍സിക് വിദഗ്ദ്ധരും സ്ഥലത്തെത്തി. നാട്ടുകാരുടെ ഇടപെടലുകള്‍ കൊണ്ട് അടുത്തുള്ള വീടുകളിലേക്കു തീപടരുന്നത് ഇല്ലാതായി.
Also Read:
വിവാഹം കഴിക്കാതെ അമ്മയായി; പ്രസവിച്ചത് ടോയ്ലറ്റില്
Keywords: A tailoring shop in Mandarthi near Durgaparameshwari temple here caught fire late night on Friday January 23 causing an estimated loss of Rs four lac.
Advertisement: