Missing case | ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് കാസര്‍കോട്ട് നിന്ന് കാണാതായ ഡോക്ടറെന്ന് സംശയം; ബന്ധുക്കള്‍ പുറപ്പെട്ടു
Nov 10, 2022, 14:41 IST
മംഗ്‌ളുറു: (www.kasargodvartha.com) ഉഡുപിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് ബദിയടുക്കയില്‍ നിന്നും കാണാതായ ഡോക്ടറെന്ന് സംശയം. തിരിച്ചറിയുന്നതിനായി ബന്ധുക്കള്‍ ഉഡുപിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ബദിയടുക്ക മീത്തലെ ബസാറിലെ ദന്ത ഡോക്ടര്‍ എസ് കൃഷ്ണമൂര്‍ത്തി (57) യെ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കാണാതായത്. ബദിയടുക്ക ടൗണില്‍ ദന്തല്‍ ക്ലിനിക് നടത്തിവരികയാണ് കൃഷ്ണമൂര്‍ത്തി.
ക്ലിനികില്‍ പല്ലിന്റെ ചികിത്സയ്ക്കെത്തിയ 32 കാരിയായ യുവതിയോട് ചികിത്സയ്ക്കിടെ ഡോക്ടര്‍ മോശമായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്തുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ ബന്ധുക്കള്‍ ക്ലിനികിലെത്തി ക്ഷമാപണം നടത്തണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടുവെന്നും താന്‍ ആലോചിച്ച് പറയാമെന്നായിരുന്നു ഡോക്ടറുടെ മറുപടിയെന്നും ക്ഷമാപണം നടത്താന്‍ തയ്യാറായില്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു ബന്ധുക്കള്‍ പോയെന്നുമാണ് വിവരം.
'പിന്നാലെ ആദ്യം വന്ന നാലുപേര്‍ തന്നെ വീണ്ടും തിരിച്ചെത്തി. ഇതോടെ ഡോക്ടര്‍ തനിക്ക് തെറ്റ് പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞു. പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വന്നവര്‍ തിരിച്ചു പോയത്. ഇതിന് പിന്നാലെയാണ് ഡോക്ടര്‍ ബൈകുമെടുത്ത് പോയത്', പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. ഈ ബൈക് കുമ്പള ടൗണില്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ മാനഹാനി വരുത്തിയതിനും ഡോക്ടറുടെ ഭാര്യയുടെ പരാതിയില്‍ മാന്‍ മിസിംഗിനും കേസെടുത്തിട്ടുണ്ടെന്ന് ബദിയടുക്ക എസ്‌ഐ വിനോദ് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Latest-News, National, Karnataka, Kerala, Kasaragod, Top-Headlines, Train, Missing, Suspected that missing doctor from Kasaragod who died after hit by train in Udupi.
< !- START disable copy paste -->