റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടി; സുരേഷ് റെയ്ന പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു
Sep 13, 2017, 10:02 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 13.09.2017) ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിക്കുകയായിരുന്ന റേഞ്ച് റോവറിന്റെ ടയര്‍ പൊട്ടി അപകടത്തില്‍പെട്ടു. അപകടത്തില്‍ താരം പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ബ്ലൂ ടീം ക്യാപ്റ്റനായ റെയ്ന ബുധനാഴ്ചത്തെ മത്സരത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടെ ഗാസിയാബാദ് കാണ്‍പൂര്‍ പാതയില്‍ ഇട്ടാവക്ക് സമീപമാണ് അപകടമുണ്ടായത്.
കാറിന്റെ വേഗത കുറവായതിനാലാണ് വന്‍ അപകടം സംഭവിക്കാതിരുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പോലീസ് ഏര്‍പ്പെടുത്തിയ വാഹനത്തില്‍ സുരേഷ് റെയ്ന കാണ്‍പൂരിലേക്ക് പോയി.
കാറിന്റെ വേഗത കുറവായതിനാലാണ് വന്‍ അപകടം സംഭവിക്കാതിരുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി പോലീസ് ഏര്‍പ്പെടുത്തിയ വാഹനത്തില്‍ സുരേഷ് റെയ്ന കാണ്‍പൂരിലേക്ക് പോയി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, news, Accident, Top-Headlines,Suresh Raina survives car accident after tyre burst
Keywords: New Delhi, National, news, Accident, Top-Headlines,Suresh Raina survives car accident after tyre burst