മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്കിന് സുപ്രീം കോടതിയുടെ താത്കാലിക സ്റ്റേ; സംപ്രേക്ഷണം തുടരാം
Mar 15, 2022, 16:05 IST
ന്യൂഡെൽഹി: (www.kasargodvartha.com 15.03.2022) മീഡിയ വൺ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ കേന്ദ്ര സർകാർ ഉത്തരവ് ശരിവെച്ച ഹൈകോടതി വിധി സുപ്രീംകോടതി താത്കാലികമായി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ് വരെ പ്രവർത്തനം തുടരാമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് രണ്ടാഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.
ഹൈകോടതി ഉത്തരവിനെതിരെ മീഡിയവൺ സമർപിച്ച ഹർജി മാർച് പത്തിനാണ് സുപ്രീംകോടതി പരിഗണിച്ചത്. 'മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്‍റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർകാർ ഉത്തരവ് റദ്ദാക്കിയതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ പ്രവർത്തനം നടത്താം.' - കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപോർട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
ഹരജിക്കാർക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു. കേരള പത്രപ്രവർത്തക യൂനിയനുവേണ്ടി ജനറൽ സെക്രടറി ഇ എസ് സുഭാഷും ചാനലിലെ ജീവനക്കാർക്കുവേണ്ടി എഡിറ്റർ പ്രമോദ് രാമനും കോടതിയിൽ അപീൽ നൽകിയിരുന്നു. ജനുവരി 31ന് കേന്ദ്ര സർകാർ പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് നൽകിയ ഹരജികൾ ഫെബ്രുവരി എട്ടിനാണ് ഹൈകോടതി സിംഗിൾ ബെഞ്ച് തള്ളിയത്.
വിധിയെ മീഡയ വൺ സ്വാഗതം ചെയ്തു. വൈകാതെ തന്നെ ചാനൽ ഓൺ എയറിലെത്തുമെന്ന് ചാനലിന്‍റെ എഡിറ്റർ പ്രമോദ് രാമൻ പ്രതികരിച്ചു.

Keywords: News, Kerala, New Delhi, National, Top-Headlines, Court, Court order, High-Court, Report, Government, Supreme Court, Stay, Media One, Supreme Court Stays Centre's Telecast Ban On Media One Channel.
< !- START disable copy paste -->