city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Criticism | 'കള്ളത്തരം കാണിക്കരുത്'; കേരള പിഎസ്‌സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി

Supreme Court criticizes Kerala Public Service commission
Photo Credit: Facebook/Kerala Public Service Commission

● ഇത്തരം കാര്യങ്ങളില്‍ സ്ഥിരത വേണം.
● 12000 പേരുടെ ഭാവിയെ വച്ച് കളിക്കരുത്. 
● ഉത്തരവ് ജസ്റ്റിസ് പിഎസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റെ.

ദില്ലി: (KasargodVartha) കേരള പി എസ് സിക്കെതിരെ (Kerala PSC) രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വാട്ടര്‍ അതോറിറ്റിയിലെ എല്‍ഡിസി പരീക്ഷക്കുള്ള അടിസ്ഥാന യോഗ്യത സംബന്ധിച്ച മാറ്റമാണ് കോടതി വിമര്‍ശനത്തിന് കാരണം. പി എസ് സി കള്ളത്തരം കാണിക്കരുതെന്ന് സുപ്രീം കോടതി വിമര്‍ശിച്ചു. ഇത്തരം കാര്യങ്ങളില്‍ സ്ഥിരത വേണമെന്ന് കോടതി വ്യക്തമാക്കി. 

12000 പേരുടെ ഭാവിയെ വച്ച് കളിക്കരുതെന്ന് കോടതി പറഞ്ഞു. തയാറാക്കിയ റാങ്ക് ലിസ്റ്റില്‍ നിന്ന് വിജ്ഞാപനത്തില്‍ പറഞ്ഞതിനേക്കാള്‍ അധിക യോഗ്യതയുള്ളവരെ ഒഴിവാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ എത്തിയത്. അപ്പീല്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ണായക ഉത്തരവ്.

വിജ്ഞാപനപ്രകാരം ബിരുദവും എല്‍ബിഎസ്/ഐഎച്ച്ആര്‍ഡി, തത്തുല്യ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് ഡേറ്റ എന്‍ട്രി ആന്‍ഡ് ഓഫിസ് ഓട്ടമേഷന്‍ 3 മാസത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്‌സുമാണ് യോഗ്യതയായി പറഞ്ഞിരുന്നത്. തത്തുല്യ കോഴ്‌സ് എന്നതിന് പകരം തത്തുല്യ സ്ഥാപനങ്ങളില്‍നിന്നുള്ള കോഴ്‌സ് എന്നു നിര്‍ദേശിച്ചതിരുന്നതിനാല്‍ ചിലര്‍ക്ക് അപേക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.

#KeralaPSC #SupremeCourt #India #eligibilitycriteria #jobrecruitment #legalbattle

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia