ഹിന്ദി നിര്‍ബന്ധമാക്കാനാവില്ല; സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി
May 4, 2017, 13:30 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 04.05.2017) സ്‌കൂളുകളില്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഡല്‍ഹി ബി ജെ പി വക്താവ് അശ്വിനി ഉപാധ്യായായി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ഹിന്ദി പഠനം നിര്‍ബന്ധമാക്കാനാവില്ലെന്നും അത്തരമൊരു ഉത്തരവ് ഇറക്കിയാല്‍ നാളെ ആരെങ്കിലും സംസ്‌കൃതമോ പഞ്ചാബിയോ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെടുമെന്നും അങ്ങനെയുണ്ടായാല്‍ എന്തു ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഹിന്ദി ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നും കോടതിക്ക് ഉത്തരവിടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, School, Hindi, Language, Compulsory, BJP, Supreme Court, Petition, Encourage, Study, Sanskrit, Panjabi, Government.
Keywords: New Delhi, School, Hindi, Language, Compulsory, BJP, Supreme Court, Petition, Encourage, Study, Sanskrit, Panjabi, Government.