കോവിഡ്; നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
Sep 6, 2021, 14:58 IST
ന്യൂഡെല്‍ഹി: (www.kvartha.com 06.09.2021) മെഡികല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ നീട്ടിവെക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി ഒരു വിഭാഗം വിദ്യാര്‍ഥികളാണ് പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
16 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷ ചില വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് മാറ്റിവെക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ഇതോടൊപ്പം മെഡികല്‍, ഡെന്റല്‍ പ്രവേശനത്തില്‍ 27 ശതമാനം ഒബിസി സംവരണവും, 10 ശതമാനം സാമ്പത്തിക സംവരണവും ഉറപ്പാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കേന്ദ്ര സര്‍കാരിന് കോടതി നോടീസ് അയച്ചു.
Keywords: New Delhi, News, National, Student, Top-Headlines, Court, Education, Examination, Supreme Court rejected the demand to postpone the NEET examination