city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മറുനാട്ടുക്കാര്‍ക്ക് ആശ്വാസിക്കാം സ്വകാര്യമെഡിക്കല്‍ കോളജില്‍ അപേക്ഷിക്കുന്നതിനുള്ള നേറ്റിവിറ്റി വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി:(www.kasargodvartha.com 11/05/2019) മറുനാട്ടുക്കാര്‍ക്ക് ആശ്വാസിക്കാം സ്വകാര്യമെഡിക്കല്‍ കോളജില്‍ അപേക്ഷിക്കുന്നതിനുള്ള നേറ്റിവിറ്റി വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇതു പ്രകാരം കേരളത്തിലെ സ്വകാര്യ അണ്‍എയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനത്തിന് കേരളത്തിന് പുറത്ത് താമസിക്കുന്ന വിദ്യാര്‍ത്ഥികളുടെയും അപേക്ഷ സ്വീകരിക്കാന്‍ സുപ്രീംകോടതി എന്‍ട്രന്‍സ് പരീക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിനായി ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി മേയ് 20 വരെ നീട്ടാനും ജസ്റ്റിസ്മാരായ എസ്.എ. ബോബ്‌ഡെ, എസ്. അബ്ദുള്‍ നസീര്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി മാര്‍ച്ച് 31ന് അവസാനിച്ചിരുന്നു.

മറുനാട്ടുക്കാര്‍ക്ക് ആശ്വാസിക്കാം സ്വകാര്യമെഡിക്കല്‍ കോളജില്‍ അപേക്ഷിക്കുന്നതിനുള്ള നേറ്റിവിറ്റി വ്യവസ്ഥ സുപ്രീംകോടതി സ്റ്റേ ചെയ്തു


കേരള സര്‍ക്കാരിന്റെ പ്രോസ്‌പെക്ടസിലെ 6.1 വ്യവസ്ഥ (നേറ്റിവിറ്റി) പ്രകാരം സംസ്ഥാനത്ത് സ്ഥിരതാമസമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അഡ്മിഷന് അപേക്ഷിക്കാനാവൂ. ഇത് ചോദ്യം ചെയ്ത് കേരള പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. നേറ്റിവിറ്റി ഉപാധി കാരണം കേരളത്തിന് പുറത്ത് താമസിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയാത്തത് ഭരണഘടനാവിരുദ്ധമാണ്. രാജ്യത്തെ എല്ലാ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എല്ലാ പഠനശാഖകളിലും ഈ കേരള മോഡല്‍ നടപ്പാക്കിയാല്‍ ഉപരിപഠനം സ്വന്തം സംസ്ഥാനത്ത് മാത്രമായി ഒതുങ്ങുന്ന രീതിയില്‍ ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം പരസ്പര ശത്രുതയുള്ള ചെറു രാജ്യങ്ങള്‍ പോലെയാകുമെന്ന് മാനേജ്‌മെന്റുകളുടെ അഭിഭാഷകര്‍ വാദിച്ചു.

സംസ്ഥാനത്ത് 18 സ്വകാര്യ മെഡിക്കല്‍ കോളേജുകളിലായി 2150 എം.ബി.ബി.എസ് സീറ്റുകളാണുള്ളത്. 5 ലക്ഷം മുതല്‍ 6 ലക്ഷം വരെയാണ് ഫീസ് റെഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. നേറ്റിവിറ്റി ഉപാധി ഇല്ലാതായാല്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലേക്ക് എത്തുമെന്നാണ് മാനേജ്‌മെന്റുകളുടെ പ്രതീക്ഷ. ആവശ്യമെങ്കില്‍ കൂടുതല്‍ ഉത്തരവിനായി മാനേജ്‌മെന്റുകള്‍ക്ക് അവധിക്കാല ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

കൗണ്‍സലിംഗ് തുടങ്ങും മുന്‍പ് ഇതര സംസ്ഥാനക്കാരായ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ രജിസ്റ്റര്‍ ചെയ്താല്‍ അവര്‍ക്ക് അഡ്മിഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് വെക്കേഷന്‍ ബെഞ്ചിനെ സമീപിക്കുമെന്ന് മാനേജ്‌മെന്റുകള്‍ അറിയിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ തയ്യാറാക്കിയ ഷെഡ്യൂള്‍ പ്രകാരം ആദ്യ വട്ട കൗണ്‍സലിംഗ് ജൂണ്‍ 25 മുതല്‍ ജൂലായ് 5 വരെയാണ്.കേരളത്തിലെ വിദ്യാര്‍ത്ഥകളുടെ അവസരം നഷ്ടപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകളുടെ ആവശ്യത്തെ സംസ്ഥാനം എതിര്‍ത്തു. കേസില്‍ വിശദമായ വാദം ആഗസ്റ്റ് 20ന് കേള്‍ക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Court, Education, Top-Headlines,Supreme Court on MBBS entrance

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia