city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Interim bail | ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഉപാധികളോടെ ഇടക്കാല ജാമ്യം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ഉത്തര്‍പ്രദേശ് പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉത്തര്‍പ്രദേശ് സര്‍കാരിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജിയും, ജെ കെ മഹേശ്വരിയും അടങ്ങിയ ബെഞ്ച് ഇടക്കാല ജാമ്യം അനുവദിച്ചത്.


Interim bail | ആള്‍ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന് ഉപാധികളോടെ ഇടക്കാല ജാമ്യം

അഞ്ച് ദിവസത്തേക്ക് ഉപാധികളോടെയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവില്‍ സീതാപൂര്‍ വിടരുതെന്നും പുതിയ ട്വീറ്റുകള്‍ ഇടുകയോ, തെളിവുകള്‍ നശിപ്പിക്കുകയോ ചെയ്യരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ജാമ്യം നല്‍കുന്നതിനെതിരെ കോടതിയില്‍ ശക്തമായ വാദമാണ് നടന്നത്. ഡെല്‍ഹി പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ സുബൈര്‍ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ ആണെന്ന് ഉത്തര്‍പ്രദേശ് സര്‍കാരിന് വേണ്ടി സോളിസിറ്റര്‍ ജെനറല്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഉത്തര്‍പ്രദേശ് പൊലീസ് രെജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ചാലും, സുബൈറിനെ മോചിപ്പിക്കാന്‍ ആകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ നിരന്തരം ട്വീറ്റ് ചെയ്യുന്ന സിന്‍ഡികേറ്റിന്റെ ഭാഗമാണോ മുഹമ്മദ് സുബൈര്‍ എന്ന് അന്വേഷിക്കുന്നതായി ഉത്തര്‍പ്രദേശ് സര്‍കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് സുബൈര്‍ ട്വീറ്റ് ചെയ്യുന്നത് എന്നും സംസ്ഥാന സര്‍കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ വിദ്വേഷ പ്രചാരണത്തിന് കേസ് നേരിടുന്നവര്‍ക്ക് എതിരെയാണ് ട്വീറ്റ് ചെയ്തത് എന്ന് മുഹമ്മദ് സുബൈറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കേസ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സുബൈര്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി ഉത്തര്‍പ്രദേശ് സര്‍കാരിന് നോടിസ് അയച്ചു. കേസ് അടുത്ത ആഴ്ച സുപ്രീംകോടതിയുടെ സ്ഥിരം ബെഞ്ച് പരിഗണിക്കും.

Keywords: Supreme Court grants interim bail to Mohammed Zubair in Sitapur case, New Delhi, News, Top-Headlines, Bail, National.




Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia