city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fake Medicines | വ്യാജ മരുന്ന് പരസ്യങ്ങൾ: സംസ്ഥാനങ്ങൾ നടപടിയെടുക്കാത്തതിനെതിരെ സുപ്രീംകോടതി

Supreme Court criticizes states for failing to act against fake medicine advertisements.
Photo Credit: Website/ Supreme Court Of India

● കോടതിയുടെ ഉത്തരവുകൾ നടപ്പിലാക്കുന്നില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.
● ചീഫ് സെക്രട്ടറിമാർ വിശദീകരണം നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു.
● കേസ് മാർച്ച് ഏഴിന് വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: (KasargodVartha) രാജ്യത്ത് അംഗീകാരമോ, ലൈസൻസോ ഇല്ലാതെ അനധികൃതമായി പ്രവർത്തിക്കുകയും, അത് ചിലവഴിക്കാൻ വ്യാജ പരസ്യങ്ങൾ നൽകി ജനങ്ങളെ കൊള്ളയടിക്കുകയും ചെയ്യുന്ന മരുന്നു കമ്പനികൾക്കെതിരെ സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കാത്തതിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീംകോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്.

ആയുർവേദ, സിദ്ധ, യൂനാനി മരുന്ന് കമ്പനികൾ നിയമവിരുദ്ധ പരസ്യങ്ങൾ നൽകി ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിനെതിരെ നടപടി എടുക്കാത്തതിന് ന്യൂഡൽഹി, ആന്ധ്രപ്രദേശ്, ഗോവ, ഗുജറാത്ത്, ജമ്മുകാശ്മീർ തുടങ്ങിയ  സംസ്ഥാനങ്ങൾക്കെതിരെയാണ് സുപ്രീംകോടതി വിമർശനം ഉയർത്തിയിരിക്കുന്നത്.

പല ആയുർവേദ, സിദ്ധ, യുനാനി മരുന്നു കമ്പനികൾ കോടികളുടെ പരസ്യങ്ങളാണ് മാധ്യമങ്ങളിലൂടെയും, ദൃശ്യമാധ്യമങ്ങളിലൂടെയും, ഓൺലൈനിലൂടെയും വ്യാജ പരസ്യം നൽകി ഉപഭോക്താക്കളെ വഞ്ചിക്കുന്നത് എന്നാണ് ആരോപണം. കോടതി നേരത്തെ വിലക്കിയ ഉത്തരവുകൾ സംസ്ഥാന സർക്കാറുകൾ നടപ്പിലാക്കുന്നില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

അതാത് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർ ഇതിനെ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ മരുന്ന് നിർമ്മാണ കമ്പനി അധികൃതർ കോടതി ഇടപെടലിനെ തുടർന്ന് മാപ്പപേക്ഷ സമർപ്പിച്ച് തടിയൂരുകയായിരുന്നുവെന്ന് ആക്ഷേപമുണ്ട്. ഇത്തരം വ്യാജ മരുന്ന് കമ്പനികളുടെ തലപ്പത്ത് കേന്ദ്ര- സംസ്ഥാന സർക്കാരിൽ സ്വാധീനമുള്ളവരുണ്ടെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയർന്നിരുന്നു. ഇതാണോ നടപടിക്ക് തടസ്സമെന്ന് കോടതി ആരാഞ്ഞിട്ടുമുണ്ട്. ഇക്കാര്യത്തിൽ ചീഫ് സെക്രട്ടറിമാർ സത്യവാങ്മൂലം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് മാർച്ച് ഏഴിന് വീണ്ടും പരിഗണിക്കും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Supreme Court criticized states for not taking action against fake medicine ads by unlicensed companies, putting consumer safety at risk.

#FakeMedicine #SupremeCourt #StateInaction #ConsumerSafety #Ayurveda #MedicineAds

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia