സപ്ലൈക്കോ ജീവനക്കാര്‍ 24 മണിക്കൂര്‍ ഉപവസിക്കും
Oct 13, 2012, 20:21 IST
കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്ലൈക്കോ ജീവനക്കാര്‍ എറണാകുളം മാവേലി ഭവനുമുന്നില്‍ ഉപവസിക്കുമെന്ന് സപ്ലൈക്കോ നാഷണല്‍ എംപ്ലോയീസ് അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സപ്ലൈക്കോവില് വര്‍ഷങ്ങളായി തുടരുന്ന ഡെപ്യൂട്ടേഷന് മൂലം ജീവനക്കാര്‍ക്ക് അര്‍ഹതപ്പെട്ട പ്രൊമോഷനോ, പെന്‍ഷനോ ലഭിക്കുന്നില്ലെന്നും, സപ്ലൈക്കോ ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചതിന്റെ ഫലമായുണ്ടായ കോടതി വിധിയെത്തുടര്‍ന്നാണ് 2010 ല്‍ പ്രൊമോഷന് ഉത്തരവ് ഉണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെയും സപ്ലൈക്കോയുടെയും ഭാഗത്തുനിന്നുണ്ടായ അവഗണനയും ഡെപ്യൂട്ടേഷന് സംഘടനയുടെ ശക്തമായ ബാഹ്യ-ആന്തരിക സമര്‍ദ്ദവും കൂടിയായപ്പോള്‍ ഈ പ്രൊമോഷന് നയം ഇരുട്ടറയ്ക്കുള്ളിലായി.
സപ്ലൈക്കോയില്‍ യോഗ്യരായ ജീവനക്കാരുണ്ടെന്നിരിക്കെ അവര്‍ക്ക് പ്രൊമോഷന് നല്‍കാതെ ഉയര്‍ന്ന ശമ്പളം കൊടുത്ത് എ.ടി.എസ്.ഒ. മാര്‍ അടക്കമുള്ളവരെ സപ്ലൈക്കോ ഔട്ട്ലെറ്റുകളില് എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന് വഴി നിയമിക്കുന്നത് ആരെ സംരക്ഷിക്കാനാണെന്ന ചോദ്യം ഇപ്പോള്‍ പ്രസക്തമാവുകയാണ്.
ഇവരെ നിയമിക്കുക വഴി ലക്ഷക്കണക്കിനു രൂപയുടെ അധിക സാമ്പത്തിക ബാധ്യത അനാവശ്യമായി ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ഇത് സാധാരണക്കാരായ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സബ്സിഡി സാധനങ്ങളുടെ ലഭ്യതപോലും ചോദ്യം ചെയ്യുന്നരീതിയില്‍ സപ്ലൈക്കോ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.
ജീവനക്കാരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങളാണ് അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്തുക, യോഗ്യതാ പരീക്ഷ പാസ്സായ മുഴുവന്‍ ജീവനക്കാര്‍ക്കും ജൂനിയര്‍ അസിസ്റ്റന്‍ഡ്, സീനിയര്‍ അസിസ്റ്റന്‍ഡ്, അസിസ്റ്റന്‍ഡ് മാനേജര്‍ തുടങ്ങിയ തസ്തികകളില്‍ ഉടന്‍ നിയമിക്കുക, കെ.എസ്.ആര്.ബാധകമായ ജീവനക്കാര്‍ക്ക് സര്‍വ്വീസ് പെന്ഷന് ഏര്‍പെടുത്തുക, ഡെപ്യൂട്ടേഷന് നിര്‍ത്തലാക്കുക, ജീവനക്കാര്‍ക്കെതിരെയുള്ള അനാവശ്യ ശാസനകള്‍ ഒഴിവാക്കുക, അസിസ്റ്റന്‍ഡ് സെയില്സ്മാന്മാരുടെ മുഴുവന്‍ ഒഴിവുകളും പി.എസ്.സി.വഴി ഉടന്‍ നികത്തുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനു വേണ്ടി ഐ.എന്‍.ടി.യു.സി.ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും സംഘടനാ പ്രസിഡന്റുമായ കെ.സുരേന്ദ്രന്റെ നേതൃത്വത്തില്‍ സപ്ലൈക്കോയിലെ മുഴുവന്‍ ജിവനക്കാരും ഒക്ടോബര്‍ 18 ന് രാവിലെ 10 മുതല്‍ എറണാകുളം മാവേലി ഭവനുമുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കും.
ഐ.എന്‍.ടി.യു.സി.ദേശീയ വൈസ് പ്രസിഡന്റ് ആര്. ചന്ദ്രശേഖരന് ഉപവാസ സമരം ഉല്‍ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി ഐ.എന്‍.ടി.യു.സി. സംസ്ഥാന കൗണ്‍സില്‍ അംഗവും സപ്ലൈക്കോ നാഷണല്‍ എംപ്ലോയീസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ആര്.വി. ജയകുമാര്‍ പയ്യന്നൂര്‍ നയിക്കുന്ന അവകാശ സംരക്ഷണ പ്രചരണ ജാഥ ഒക്ടോബര്‍ 15 ന് കാസര്‍കോട്ട് നിന്നും ആരംഭിക്കും.
അവകാശ സംരക്ഷണ പ്രചരണ ജാഥ രാവിലെ 9.30 ന് കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന് ഉല്‍ഘാടനം ചെയ്യും. ജാഥ സപ്ലൈക്കോയുടെ വിവിധ ഔട്ലെറ്റ വഴി 18 ന് എറണാകുളത്ത് എത്തിച്ചേരും. ഒക്ടോബര്‍ 18 ന് എറണാകുളത്ത് ഉപവാസ പന്തലില്‍ സമാപനം.
വാര്‍ത്താസമ്മേളനത്തില്‍ കെ.സുരേന്ദ്രന് (ഐ.എന്‍.ടി.യു.സി.ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി), ആര്. വിജയകുമാര്‍ പയ്യന്നൂര്‍(സപ്ലൈക്കോ നാണല്‍ അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി), കെ. മാധവി (സപ്ലൈക്കോ നാഷണല്‍ എംപ്ലോയിസ് അസോസിയേഷന് സംസ്ഥാന സെക്രട്ടറി), ബി.എസ്.ജമാല്‍ (ജില്ലാ ഭാരവാഹി), ആര്. ധര്മേന്ദ്രന്(ജില്ലാ ഭാരവാഹി) എന്നിവര്‍ പങ്കെടുത്തു.
Keywords : Kasaragod, Ernakulam, National, Employees, Court order, National, Secretary, President, Inaguration, Press meet, Kerala