city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സണ്ണി ലിയോണ്‍ അമ്മയായി; ആദ്യ പ്രസവത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍

മുംബൈ:(www.kasargodvartha.com 05/03/2018) ബോളിവുഡ് താരം സണ്ണി ലിയോണ്‍ അമ്മയായി. ഇരട്ടക്കുഞ്ഞുങ്ങളോടൊത്തുള്ള ചിത്രം സണ്ണി തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. ഇത് ദൈവത്തിന്റെ പദ്ധതിയായിരുന്നു എന്നു തുടങ്ങുന്ന വാചകങ്ങളോടെ താരം പുറത്ത് വിട്ട ചിത്രമാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്.

ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് സണ്ണി ലിയോണിനും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നത്. മുമ്പ് മഹാരാഷ്ട്രയിലെ ലൂത്തൂരില്‍ നിന്ന് 21 മാസം പ്രായമുള്ള പെണ്‍കുട്ടിയെ താരം ദത്തെടുത്തിരുന്നു. അഷര്‍ സിംഗ് വെബ്ബര്‍, നോഹ സിംഗ് വെബ്ബര്‍ എന്നിങ്ങനെയാണ് മക്കളുടെ പേരുകള്‍. രണ്ടു പേരും എത്തിയതോടെ ഞങ്ങളുടെ കുടുംബം പൂര്‍ത്തിയായി. ഇപ്പോള്‍ നിഷ കൗര്‍ വെബ്ബര്‍, അഷര്‍ സിംഗ് വെബ്ബര്‍, നോഹ സിംഗ് വെബ്ബര്‍ എന്നീ മൂന്ന് മക്കളോടൊപ്പം സന്തോഷത്തിലാണ് താനെന്നും സണ്ണി പറയുന്നു.

സണ്ണി ലിയോണ്‍ അമ്മയായി; ആദ്യ പ്രസവത്തില്‍ ഇരട്ടക്കുഞ്ഞുങ്ങള്‍

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Social-Media, Sunny leone, Husband, Twins, Sunny Leone and Daniel Weber become parents again. Name their twin boys Asher Singh Weber and Noah Singh Weber,Top-Headlines,

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia