ചൈനീസ് അതിര്‍ത്തിയില്‍ കാണാതായ സുഖോയ് വിമാനത്തിലെ മലയാളി പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി
May 30, 2017, 07:35 IST
കോഴിക്കോട്: (www.kasargodvartha.com 30.05.2017) അരുണാചല്‍പ്രദേശിലെ ചൈനീസ് അതിര്‍ത്തിയില്‍ പരിശീലനപ്പറലക്കലിനിടെ കാണാതായ സുഖോയ് വിമാനത്തിലെ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് പന്തീരാങ്കാവ് സ്വദേശി അച്ചുദേവി(25)ന്റെ മൃതദേഹം കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അച്ചുദേവിന്റെ അച്ഛനില്‍നിന്ന് നാട്ടിലുള്ള ബന്ധുക്കള്‍ വിവരമറിഞ്ഞത്. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.
കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം സ്വദേശിയായ അച്ചുദേവും ഉത്തര്‍പ്രേദശുകാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദിവേഷ് പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30 മണിയോടെയാണ് വിമാനം അരുണാചല്‍പ്രദേശിലെ ചൈനീസ് അതിര്‍ത്തിക്കടുത്ത് കാണാതായത്. ആര്‍ഒയില്‍ വിരമിച്ച പന്നിയൂര്‍ക്കുളം മേലെതാന്നിക്കാട്ട് വി പി സഹദേവന്റേയും ജയശ്രീയുടേയും മകനാണ് അച്ചുദേവ്.
വിമാനം കണ്ടെത്താന്‍ വ്യോമസേനയുടേയും കരസേനയുടേയും സംഘങ്ങള്‍ ഒരാഴ്ചയായി തിരച്ചില്‍ നടത്തുകയായിരുന്നു. കനത്തമഴ തിരച്ചിലിന് തടസമായി. വ്യാഴാഴ്ച വിമാനത്തിന്റെ ബ്ലാക്ക്‌ബോക്‌സും കണ്ടെത്തിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, China, India, National, Deadbody, news, Top-Headlines, Sukhoy: Malayali pilot found dead in Chinese border.