city-gold-ad-for-blogger

മലയാളിയുടെ 25 പവന്‍ സ്വര്‍ണമടങ്ങിയ സ്യൂട്ട്‌കേയ്‌സ് കാറില്‍നിന്നു തെറിച്ചുവീണു

മംഗലാപുരം: (www.kasargodvartha.com 09.04.2014)25 പവന്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ സ്യൂട്ട്‌കേയ്‌സ് ഓടുന്ന കാറില്‍ നിന്നു റോഡിലേക്കു തെറിച്ചു വീണു. കണ്ടു കിട്ടിയവര്‍ തിരിച്ചേല്‍പ്പിച്ചാല്‍ പ്രതിഫലം നല്‍കുന്നതാണെന്ന് ഉടമസ്ഥന്‍ അറിയിച്ചു.

തൃശ്ശൂര്‍ പാടികുടാല്‍ കൃഷ്ണകൃപയിലെ രത്‌ന, ബന്ധു വേണുഗോപാല്‍ എന്നിവരുടെ ആഭരണങ്ങളാണ് തിങ്കളാഴ്ച ഉച്ചില മഹാലക്ഷി ക്ഷേത്രത്തിനടുത്ത് റോഡില്‍ നഷ്ടപ്പെട്ടത്. പടുബിദ്രിയിലെ ഒരു ബന്ധുവീട്ടില്‍ ചൊവ്വാഴ്ച നടക്കുന്ന  ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഇവര്‍. 

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് മംഗലാപുരത്ത് ട്രെയിനിറങ്ങിയ ഇവരെ കൂട്ടാന്‍ ബന്ധുവായ പങ്കളയിലെ ഹരിദാസ് ഭട്ട് റ്റാറ്റാസുമോയുമായി എത്തിയിരുന്നു. വാഹനത്തിന്റെ മുകളിലെ കാരിയറിലാണ് സ്യൂട്ട് കേയ്‌സ് വെച്ചിരുന്നത്.

വാഹനം മഹാലക്ഷ്മി ക്ഷേത്ര പരിസരത്തെത്തിയപ്പോള്‍ പെട്ടി തെറിച്ചു വീഴുന്ന ശബ്ദം കേട്ടിരുന്നു. ഉടന്‍ വാഹനം നിര്‍ത്തിയെങ്കിലും സ്യൂട്ട്‌കേയ്‌സ് കണ്ടെത്തിയില്ല. വഴിയോരത്തു കണ്ടവരോട് തിരക്കിയപ്പോള്‍ ഒരു ബൈക്ക് യാത്രക്കാരന്‍ പെട്ടി പെറുക്കുന്നത് കണ്ടിരുന്നുവെന്ന് അറിയിച്ചു. എന്നാല്‍ ബൈക്ക് യാത്രികനെ കണ്ടെത്തനായില്ല. 
മലയാളിയുടെ 25 പവന്‍ സ്വര്‍ണമടങ്ങിയ സ്യൂട്ട്‌കേയ്‌സ് കാറില്‍നിന്നു തെറിച്ചുവീണു

സംഭവം സംബന്ധിച്ച് ഹരിദാസ് ഭട്ട് പടുബിദ്രി പോലീസില്‍ പരാതി നല്‍കി. സ്യൂട്ട്‌കേയ്‌സിനെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ പടുബിദ്രി പോലീസിനെ 08202555452 എന്ന നമ്പറിലോ, ഹരിദാസ് ഭട്ടിനെ 9448445496 എന്ന നമ്പറിലോ അറിയിക്കണമെന്നും തക്കതായ പ്രതിഫലം നല്‍കുമെന്നും ഉടമകള്‍ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read: 
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

Keywords:  Suitcase with 25 sovereigns of gold stolen - Reward announced for finder, Mangalore, Thrissur, Temple, Travlling, Police, complaint, National.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia