city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: (www.kasargodvartha.com 31.01.2018) മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമി രംഗത്ത്. കാശ്മീരിലെ ഷോപ്പിയാനില്‍ സാധാരണ പൗരന്മാരെ വധിച്ച പട്ടാളക്കാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രതിരോധ മന്ത്രി അനുമതി നല്‍കിയെന്ന കാശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനക്കെതിരെയാണ് സുബ്രമണ്യന്‍ സ്വാമി രംഗത്തെത്തിയത്. മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്ക്ക് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ മറുപടി പറയണമെന്ന് സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. അല്ലാത്ത പക്ഷം പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരെ ബി ജെ പി നേതാവ് സുബ്രമണ്യന്‍ സ്വാമി

സൈനിക നടപടിയില്‍ രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സൈനിക ഉദ്യോഗസ്ഥനെതിരെ കൊലപാതകക്കുറ്റം ചുമത്തിയത് പ്രതിരോധ മന്ത്രിയുമായി ആശയവിനിമയം നടത്തിയതിന് ശേഷമാണെന്ന് മെഹ്ബൂബ മുഫ്തി നിയമസഭയില്‍ അറിയിച്ചിരുന്നു. ഇതിന്റെ സത്യാവസ്ഥ പ്രതിരോധ മന്ത്രി വ്യക്തമാക്കണമെന്നാണ് സുബ്രമണ്യന്‍ സ്വാമിയുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ പ്രതിരോധമന്ത്രി വ്യക്തതവരുത്താത്തത് വളരെ ആശ്ചര്യത്തോടെയാണ് കാണുന്നത്. ഇപ്പോഴും തുടരുന്ന നിശബ്ദതയുടെ അര്‍ത്ഥം ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നോ എന്നാണോ മനസിലാക്കേണ്ടത്. അങ്ങനെയാണെങ്കില്‍ അത് ബിജെപിയുടെ നയങ്ങള്‍ക്കും ഇന്ത്യന്‍ പൗരന്‍മാരുടെ രാജ്യ സ്‌നേഹത്തിനും വികാരത്തിനും വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, news, Top-Headlines, Subramanian Swamy questions Sitharaman's silence over Mufti's FIR.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia