കോവവാക്‌സിന്റെ പരീക്ഷണം ഇന്‍ഡ്യയിലെ കുട്ടികളില്‍ നടത്താനുള്ള സിറം ഇന്‍സ്റ്റിറ്റിയൂടിന്റെ അപേക്ഷ തള്ളി കേന്ദ്രം
ന്യൂഡെല്‍ഹി: (www.kasargodvartha.com 01.07.2021) കോവവാക്‌സിന്റെ പരീക്ഷണം ഇന്‍ഡ്യയിലെ കുട്ടികളില്‍ നടത്താനുള്ള സിറം ഇന്‍സ്റ്റിറ്റിയൂടിന്റെ അപേക്ഷ തള്ളി കേന്ദ്രം. ഇന്‍ഡ്യയില്‍ പ്രായപൂര്‍ത്തിയായവരില്‍ ആദ്യം കോവവാക്‌സ് പരീക്ഷണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര പാനല്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് വാര്‍ത്ത റിപോര്‍ട് ചെയ്തിരിക്കുന്നത്.
യുഎസ് കമ്പനിയായ നോവവാക്‌സിന്റെ ഇന്‍ഡ്യയില്‍ ഇറക്കാനിരിക്കുന്ന കോവിഡ് വാക്‌സിനാണ് കോവവാക്‌സ്. രണ്ടിനും 17നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണത്തിനുള്ള അനുമതിയാണ് സിറം ഇന്‍സ്റ്റിറ്റിയൂട് തേടിയിരുന്നത്. സെപ്റ്റംബറോടെ വാക്‌സിന്‍ ഇന്‍ഡ്യയില്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് സിറം ഇന്‍സ്റ്റിറ്റിയൂടിന്റെ വിലയിരുത്തല്‍.
Keywords: New Delhi, News, National, Top-Headlines, Health, Vaccinations, Children, 'Submit results on Covavax adult trials first': Govt panel to SII on Covid-19 vaccine trials for children