കോളജില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിനിടെ പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് ശ്വാസിച്ചു; പ്രതികാരമായി അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ പൊതിരെ തല്ലി
Nov 6, 2019, 16:33 IST
പ്രയാഗ് രാജ്: (www.kasargodvartha.com 06.11.2019) കോളജില്‍ നടന്ന മെഡിക്കല്‍ ക്യാമ്പിനിടെ പെണ്‍കുട്ടികളെ ശല്യം ചെയ്തതിന് ശ്വാസിച്ച അധ്യാപകനെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് ശാസ്ത്രി നഗറിലെ ആദര്‍ശ് ജനതാ ഇന്റര്‍ കോളേജില്‍ ചൊവ്വാഴ്ചയാണ് സംഭവം. കോളേജില്‍ വച്ച് നടന്ന മെഡിക്കല്‍ ക്യാമ്പിനിടെ ഒരുസംഘം വിദ്യാര്‍ത്ഥികള്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ ശാസിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് രക്ഷിതാക്കളുമായെത്തിയ വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ചേര്‍ന്ന് അധ്യാപകനെ വടി ഉപയോഗിച്ചും നിലത്തിട്ട് മര്‍ദിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത്
പ്രതികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, news, Attack, Teacher, Students, Parents, Police, case, Students thrash teacher for objecting to misbehaviour