city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

India Book of Records | ശ്രീഹരി എന്തുകിട്ടിയാലും കറക്കും; ഒരു വിരലില്‍ ഒരു മണിക്കൂറിലേറെ നേരം നിര്‍ത്താതെ പുസ്തകം കറക്കി ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ വിദ്യാർഥി

കാഞ്ഞങ്ങാട്: (www.kasargodvartha.com) ചെറുപ്രായത്തിൽ തന്നെ എന്തുകിട്ടിയാലും കൈവിരലിൽ കറക്കി നാട്ടിലെ താരമായി മാറിയ കാസർകോട് സ്വദേശിയായ വിദ്യാർഥി ഒടുവിൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം പിടിച്ചു. കൈവിരലില്‍ പുസ്തകവും പ്ലേറ്റും കറക്കുന്നതില്‍ കഴിവ് തെളിയിച്ച പടന്നക്കാട് കരുവളത്തെ ശ്രീഹരിയാണ് അംഗീകാരം കരസ്ഥമാക്കിയത്.
   
India Book of Records | ശ്രീഹരി എന്തുകിട്ടിയാലും കറക്കും; ഒരു വിരലില്‍ ഒരു മണിക്കൂറിലേറെ നേരം നിര്‍ത്താതെ പുസ്തകം കറക്കി ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ വിദ്യാർഥി

ഒരു വിരലില്‍ ഒരു മണിക്കൂറിലേറെ നേരം നിര്‍ത്താതെ പുസ്തകം കറക്കിയാണ് ഈ പ്ലസ്ടു വിദ്യാർഥി അംഗീകാരം നേടിയത്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കലാ കായിക രംഗത്ത് തല്‍പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീഹരിയില്‍ അക്കാലത്ത് എപ്പോഴോ ആണ് അവിചാരിതമായി കറക്കല്‍ ശീലവും കടന്നു വന്നത്. ശീലം പതിവായതോടെ അതില്‍ തഴക്കവും പഴക്കവും വന്നു.
  
India Book of Records | ശ്രീഹരി എന്തുകിട്ടിയാലും കറക്കും; ഒരു വിരലില്‍ ഒരു മണിക്കൂറിലേറെ നേരം നിര്‍ത്താതെ പുസ്തകം കറക്കി ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ വിദ്യാർഥി

ഇപ്പോള്‍ പരന്നതെന്തും കൈയില്‍ കിട്ടിയാല്‍ അത് എത്ര സമയം വേണമെങ്കിലും അനായാസം തന്നെ കറക്കാന്‍ ശ്രീഹരിക്കാവും, അതും വളരെ വേഗത്തില്‍ തന്നെ. പലപ്പോഴും പുസ്തകങ്ങളും പാത്രങ്ങളുമാണ് ഈ വിദ്യാർഥിയുടെ വിരലിലിരുന്ന് കറങ്ങാറുള്ളത്. ഈ കഴിവിനെ ശ്രീഹരി അത്ര വലിയ കാര്യമായി കണ്ടിരുന്നില്ല എന്നുള്ളതും കൗതുകമാണ്. വീട്ടുകാരുടേയും കൂട്ടുകാരുടേയും പ്രേരണയ്ക്ക് വഴങ്ങിയാണ് ഇൻഡ്യ ബുക് ഓഫ് റെകോര്‍ഡ്സിലേക്ക് അപേക്ഷ അയച്ചത്.

ഒട്ടും പ്രതീക്ഷയില്ലാതിരുന്ന സമയത്ത് പ്രകടനം അംഗീകരിച്ചതായുള്ള അറിയിപ്പുമായി ഔദ്യോഗികമായ ഫോണ്‍ വന്നപ്പോഴും സംശയം അവശേഷിച്ചു. പിന്നീട് ഇതിന്റെ സാക്ഷ്യപത്രം നേരിട്ട് കൈയില്‍ കിട്ടിയതോടെയാണ് സംഭവം കളിയല്ല കാര്യമാണെന്നന്ന് തിരിച്ചറിഞ്ഞത്. ഒരു വിരലില്‍ ഒരു മണിക്കൂര്‍ മൂന്ന് മിനുറ്റ് 15 സെകൻഡ് സമയം നിര്‍ത്താതെ പുസ്തകം കറക്കിയാണ് ഈ മിടുക്കന്‍ അപൂര്‍വതകളുടെ റെകോര്‍ഡ്സില്‍ ഇടം നേടിയത്.
  
India Book of Records | ശ്രീഹരി എന്തുകിട്ടിയാലും കറക്കും; ഒരു വിരലില്‍ ഒരു മണിക്കൂറിലേറെ നേരം നിര്‍ത്താതെ പുസ്തകം കറക്കി ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ വിദ്യാർഥി

ഇപ്പോള്‍ ശ്രീഹരിയെ തങ്ങളുടെ ശ്രീയായി കണ്ട് അഭിമാനിക്കുകയാണ് വീടും നാടും ഒപ്പം വിദ്യാർഥികളും. ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെകൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയായ ശ്രീഹരി, മുന്‍ പ്രവാസിയും പെട്രോള്‍ പമ്പ് ജീവനക്കാരനുമായ പടന്നക്കാട് കരുവളത്തെ പവിത്രന്‍ അച്ചാംതുരുത്തി - ശാന്ത ദമ്പതികളുടെ മകനാണ്. പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാർഥിയായ ശ്രീക്കുട്ടി സഹോദരിയാണ്. ശ്രീഹരി നേരത്തേ ജൂനിയര്‍ ബെയ്സ് ബോള്‍ കാസര്‍കോട് ജില്ലാ ടീമംഗമായിരുന്നു. കൂടാതെ അലാമികളിപോലുള്ള നാടന്‍ കലാപ്രകടനങ്ങളിൽ പങ്കെടുത്തും ആളുകളുടെ അംഗീകാരം പിടിച്ചുപറ്റിയിരുന്നു.

Keywords:  Kanhangad, Kerala, News, Top-Headlines, Latest-News, National, Student, Kasaragod, Padannakad, Student Enters 'India Book of Records'.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia