city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'പരീക്ഷ എഴുതാൻ അനുകൂല സാഹചര്യം ഒരുക്കണം'; മുഖ്യമന്ത്രിയോട് ഹിജാബ് സമരനായിക

മംഗ്ളുറു: (www.kasargodvartha.com 15.04.2022) ഈമാസം 22ന് ആരംഭിക്കുന്ന പിയുസി രണ്ടാം വർഷ പരീക്ഷ വിദ്യാർഥികളെ ശിരോവസ്ത്രം ധരിച്ച് എഴുതാൻ അനുവദിക്കണമെന്ന് ഉഡുപി ഗവ. പി യു കോളജ് വിദ്യാർഥിനി ആലിയ ആസാദി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് ആവശ്യപ്പെട്ടു.
കർണാടക ഹിജാബ് കേസിൽ ആദ്യ ഹരജിക്കാരായ ആറുപേരിൽ ഒരാളാണ് സമരനായിക ആലിയ ആസാദി.
                         
'പരീക്ഷ എഴുതാൻ അനുകൂല സാഹചര്യം ഒരുക്കണം'; മുഖ്യമന്ത്രിയോട് ഹിജാബ് സമരനായിക

'രണ്ടാം വർഷ പി യു പരീക്ഷകൾ ഈ മാസം 22ന് ആരംഭിക്കുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഞങ്ങളുടെ ഭാവി തകരുന്നത് തടയാൻ നിങ്ങൾക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ ഞങ്ങളെ അനുവദിക്കണം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങൾ ഈ രാജ്യത്തിന്റെ ഭാവിയാണ്'- ആലിയ ട്വീറ്റ് ചെയ്തു. ഹിജാബ് അനുവദിച്ചാൽ തങ്ങൾ പരീക്ഷയെഴുതും. ഇല്ലെങ്കിൽ കോളജുകളിൽ ഹാജരാവില്ലെന്ന് ആലിയ മുഖ്യമന്ത്രിയെ അറിയിച്ചു. ഒന്നാം വർഷ പരീക്ഷ ഉഡുപിയിൽ ശിരോവസ്ത്രം വിലക്ക് കാരണം 40 കുട്ടികൾക്ക് എഴുതാൻ കഴിഞ്ഞിരുന്നില്ല.
ഈ വർഷം ജനുവരിയിലാണ് ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആരംഭിച്ചത്. ഉഡുപിയിലെ ഗവ. പി യു കോളജിൽ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ ആറ് വിദ്യാർഥികളെ പുറത്താക്കിയതായിരുന്നു തുടക്കം. പിന്നീട് മറ്റു കോളജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു. കോളജുകളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം പെൺകുട്ടികൾ സമർപിച്ച എല്ലാ ഹരജികളും കർണാടക ഹൈകോടതി തള്ളുകയായിരുന്നു. അപീൽ ഹരജി വേഗം പരിഗണിക്കമെന്ന ആവശ്യം സുപ്രീംകോടതിയും നിരാകരിച്ചു.

Keywords: News, National, Top-Headlines, Karnataka, Controversy, Examination, Education, Students, Government, Minister, BJP, Hijab, CM Bomai, Student campaigning for hijab appeals to CM Bomai.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia