city-gold-ad-for-blogger
Aster MIMS 10/10/2023

എസ് ടി യു ദേശീയ സമ്മേളനം 21, 22 തീയ്യതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി


ബംഗളൂരു: (www.kasargodvartha.com 20.02.2020) ഫെബ്രുവരി 21, 22 തീയ്യതികളില്‍ ബംഗളൂരുവില്‍ നടക്കുന്ന എസ് ടി യു ദേശീയ സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 21 ന് വെള്ളിയാഴ്ച വൈകുന്നേരം നാലു മണിക്ക് സോമേശ്വരനഗര്‍ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദേശീയ സമിതി യോഗത്തോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും. രാജ്യത്തെ തൊഴില്‍ രംഗം നേരിടുന്ന പ്രതിസന്ധികളും പ്രയാസങ്ങളും യോഗം ചര്‍ച്ച ചെയ്യും.

22ന് ശനിയാഴ്ച രാവിലെ 10 മണിക്ക് സ്വാഗതസംഘം ചെയര്‍മാനും കെ എം സി സി ദേശീയ പ്രസിഡണ്ടുമായ എം കെ നൗഷാദ് പതാക ഉയര്‍ത്തും. തുടര്‍ന്ന് ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ദേശീയ കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്യും. എസ് ടി യു ആക്ടിംഗ് പ്രസിഡണ്ട് എന്‍ ബി വാഹിദ് അധ്യക്ഷത വഹിക്കും. ദേശീയ സെക്രട്ടറിയും സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറയും.

ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ് മത്തുല്ല റിപ്പോര്‍ട്ടും കേരള സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഭരണഘടനാ ഭേദഗതിയും അവതരിപ്പിക്കും. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യ പ്രഭാഷണം നടത്തും. മുസ്ലിം ലീഗ് കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് ദസ്തഗീര്‍ ആഗ, മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്,
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ദേശീയ സെക്രട്ടറി സി കെ സുബൈര്‍, എം എസ് എഫ് ദേശീയ പ്രസിഡണ്ട് ടി പി അഷ്‌റഫ് അലി, വനിതാ ലീഗ് ദേശീയ സെക്രട്ടറി അഡ്വ. നൂര്‍ബിനാ റഷീദ് പ്രസംഗിക്കും. കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ ഭാരവാഹികളെയും സെക്രട്ടേറിയറ്റ് അംഗങ്ങളെയും തിരഞ്ഞെടുക്കും.

വൈകിട്ട് മൂന്നു മണിക്ക് മില്ലേഴ്‌സ് റോഡിലെ കാദ്രിയ മസ്ജിദ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം പി, എന്‍.എല്‍.ഒ പ്രസിഡണ്ട് പ്രൊഫ. എന്‍ പി സിംഗ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി വി അബ്ദുല്‍ വഹാബ് എം പി, അബ്ദുല്‍ സമദ് സമദാനി, നവാസ് ഖനി എം പി, കെ പി എ മജീദ്, ഡോ. എം കെ മുനീര്‍ എം എല്‍ എ, എന്‍ എ ഹാരിസ് എം.എല്‍.എ (ബാംഗ്ലൂര്‍), കെ.എ.എം അബൂബക്കര്‍ എം.എല്‍.എ (തമിഴ്‌നാട്), മുന്‍ എം പി എം. അബ്ദുര്‍ റഹ് മാന്‍ (തമിഴ്‌നാട്), ബംഗളൂരു കെ എം സി സി പ്രസിഡണ്ട് അനുഗ്രഹ ഉസ്മാന്‍ ഹാജി പ്രസംഗിക്കും. പത്ത് സംസ്ഥാനങ്ങളില്‍ നിന്നായി അയ്യായിരം പ്രതിനിധികള്‍ സംബന്ധിക്കും.
എസ് ടി യു ദേശീയ സമ്മേളനം 21, 22 തീയ്യതികളില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Keywords:  News, Conference, STU, Press meet, National, STU National conference on 21, 22
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL